Image

ആലപ്പുഴയില്‍ വാഹനാപകടം: രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published on 12 November, 2011
ആലപ്പുഴയില്‍ വാഹനാപകടം: രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴ പുറക്കാട്‌ കവലയ്‌ക്കു സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട്‌ വിദ്യാര്‍ഥികള്‍ മരിച്ചു. കണ്ണൂര്‍ കക്കാട്‌ റോഡില്‍ ഹൗസ്‌ നമ്പര്‍ 221 എ ബസ്‌റയില്‍ പി.കെ നൗഷാദിന്റെ മകന്‍ മുഹമ്മദ്‌ ഹക്കീം ജാവേദ്‌ (20), കൊല്ലം കരിക്കോട്‌ നീനു വീട്ടില്‍ പയസിന്റെ മകന്‍ റോണി പയസ്‌ (19) എന്നിവരാണു മരിച്ചത്‌. ജീപ്പ്‌ അമിത വേഗതയിലായിരുന്നു പരിസരവാസികള്‍ പറഞ്ഞു. പോലീസ്‌ മേല്‍ നടപടി സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക