Image

ബാലകൃഷ്‌ണപിള്ളയും മകനുമായുള്ള പ്രശ്‌നങ്ങള്‍ യു.ഡി.എഫിനെ ബാധിക്കില്ല: രമേശ്‌

Published on 12 November, 2011
ബാലകൃഷ്‌ണപിള്ളയും മകനുമായുള്ള പ്രശ്‌നങ്ങള്‍ യു.ഡി.എഫിനെ ബാധിക്കില്ല: രമേശ്‌
തിരുവനന്തപുരം: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസി നേതാവുമായ ആര്‍. ബാലകൃഷ്‌ണപിള്ളയും, മകനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. അവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന്‌ കരുതുന്നില്ലെന്നും രമേശ്‌ പറഞ്ഞു.

രാഷ്‌ട്രീയ പാര്‍ട്ടികളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്‌. അതിനപ്പുറം എന്തെങ്കിലും പ്രശ്‌നമുണ്‌ടെന്ന്‌ കരുതുന്നില്ല. ബോര്‍ഡ്‌, കോര്‍പറേഷന്‍ വിഭജനത്തില്‍ യുഡിഎഫിലെ എല്ലാ പാര്‍ട്ടികള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്‌ടെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക