Image

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്‌ മാനദണ്‌ഡങ്ങളില്‍ ഇളവ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 12 November, 2011
യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്‌ മാനദണ്‌ഡങ്ങളില്‍ ഇളവ്‌
ബര്‍ലിന്‍: യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു പ്രതിനിധികളെ അയയ്‌ക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു നിശ്ചയിച്ചിരുന്ന യോഗ്യതകളില്‍ ജര്‍മന്‍ ഭരണഘടനാ കോടതി ഇളവു നല്‌കി.

കുറഞ്ഞത്‌ അഞ്ചു ശതമാനം വോട്ടു നേടുന്ന പാര്‍ട്ടികള്‍ക്കു മാത്രമാണ്‌ ഇതുവരെ യൂറോപ്യന്‍ പാര്‍ലമെന്റ്‌ പ്രാതിനിധ്യത്തിന്‌ അനുമതിയുണ്‌ടായിരുന്നത്‌. ഈ നിബന്ധ കോടതി നീക്കിയതോടെ പുതിയതായി ഏഴു പാര്‍ട്ടികള്‍ക്കുകൂടി പ്രാതിനിധ്യത്തിന്‌ അവസരമുണ്‌ടാകും.

വോട്ടിന്റെ ശതമാനത്തില്‍ പരിധി നിശ്ചയിക്കുന്നത്‌ ജനങ്ങളുടെ വോട്ടുകളെ രണ്‌ടു തരത്തില്‍ കാണുന്നതിനു തുല്യമാണെന്നു കോടതി വിലയിരുത്തി. ചെറു പാര്‍ട്ടികളുടെ പ്രാതിനിധ്യം ഇല്ലാതാക്കാന്‍ ഇതു കാരണമാകും. ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന വോട്ടുകളുടെ ശതമാനത്തിന്‌ ആനുപാതികമായി ജര്‍മന്‍ പാര്‍ലമെന്റിലുള്ള എല്ലാ പാര്‍ട്ടികള്‍ക്കും യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യം അനുവദിക്കണമെന്നാണ്‌ വിധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക