Image

രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ മുമ്പില്‍ ശത്രുക്കള്‍ പകച്ചു നില്‍ക്കേണ്‌ടിവരും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

എം.കെ. ആരിഫ്‌ Published on 12 November, 2011
രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ മുമ്പില്‍ ശത്രുക്കള്‍ പകച്ചു നില്‍ക്കേണ്‌ടിവരും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
ദോഹ: മുസ്‌ലിം ലീഗ്‌ നടത്തുന്ന രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ മുമ്പില്‍ ശത്രുക്കള്‍ക്ക്‌ പകച്ച്‌ നില്‍ക്കേണ്‌ടിവരുമെന്ന്‌ കേരള വ്യവസായ, ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കള്ള കഥകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും മുമ്പില്‍ പതറാന്‍ പോകുന്നില്ലെന്നും ഇതിനെല്ലാം അവസാനമുണ്‌ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ കെഎംസിസി സംസ്ഥാന കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആക്‌ടിംഗ്‌ പ്രസിഡന്റ്‌ എന്‍.കെ. അബ്‌ദുല്‍ വഹാബ്‌ അധ്യക്ഷത വഹിച്ചു. പുതിയ തലമുറ ഭരണത്തില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌ പുരോഗതിയാണ്‌. ലോകത്തിന്റെ കുതിപ്പിനൊത്ത്‌ കേരളത്തെ നയിക്കാനാണ്‌ നാം ആഗ്രഹിക്കുന്നത്‌. മാലിന്യങ്ങള്‍ കുന്നുകൂടിയ കേരളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ യുഡിഎഫ്‌ ഭരണം മുന്തിയ പരിഗണനയാണ്‌ നല്‍കുന്നതെന്നും വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ വരികയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി.കെ. അബ്‌ദുള്ള യോഗം ഉദ്‌ഘാടനം ചെയ്‌തു. മുസ്‌ലിം ലീഗ്‌ കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത പാറക്കല്‍ അബ്‌ദുള്ളക്ക്‌ പി.കെ. കുഞ്ഞാലിക്കുട്ടി ഉപഹാരം നല്‍കി.

എസ്‌.എ.എം ബഷീര്‍, അബ്‌ദുനാസിര്‍ നാച്ചി, തായമ്പത്ത്‌ കുഞ്ഞാലി, കെ.എസ്‌ മുഹമ്മദ്‌ കുഞ്ഞി പ്രസംഗിച്ചു. ആക്‌ടിംഗ്‌ സെക്രട്ടറി സി.വി. ഖാലിദ്‌ സ്വാഗതവും ട്രഷറര്‍ ഇ.എ. സമദ്‌ നന്ദിയും പറഞ്ഞു.
രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ മുമ്പില്‍ ശത്രുക്കള്‍ പകച്ചു നില്‍ക്കേണ്‌ടിവരും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക