Image

സൂര്യനെല്ലി കേസില്‍ പ്രതികളെ ശിക്ഷിച്ച കീഴ്ക്കോടതി വിധി ഹൈകോടതി ശരിവെച്ചു.

Published on 04 April, 2014
സൂര്യനെല്ലി കേസില്‍ പ്രതികളെ ശിക്ഷിച്ച കീഴ്ക്കോടതി വിധി ഹൈകോടതി ശരിവെച്ചു.

കൊച്ചി: പ്രമാദമായ സൂര്യനെല്ലി കേസില്‍ പ്രതികളെ ശിക്ഷിച്ച കീഴ്ക്കോടതി വിധി ഹൈകോടതി ശരിവെച്ചു. മുഖ്യപ്രതി ധര്‍മരാജന് ജീവപര്യന്തവും മറ്റു 30 പ്രതികള്‍ക്ക് നാലു മുതല്‍ 13 വര്‍ഷം വരെ തടവുമാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. ഇവരില്‍ എട്ടുപേര്‍ക്ക് പത്തു വര്‍ഷം തടവും 50000രൂപ പിഴയും 15 പേര്‍ക്ക് ഏഴു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ഒടുക്കണം. ഏഴു പേരെ കോടതി വെറുതെ വിട്ടു.

വിചാരണകോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ളെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ളെന്നും പ്രതി ഒരു ദാക്ഷ്യണ്യവും അര്‍ഹിക്കുന്നില്ളെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിധിയില്‍ സന്തോഷിക്കുന്നതായി സൂര്യനെല്ലി പെണ്‍കുട്ടി പ്രതികരിച്ചു.

പ്രധാന പ്രതി അഡ്വ. ധര്‍മരാജന്‍െറയും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 30 അപ്പീല്‍ ഹരജിക്കാരുടെയും കേസിലെ വിധിയാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചത്. കേസില്‍ ധര്‍മരാജനൊഴികെയുള്ള മറ്റു പ്രതികളെ നേരത്തെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കുറ്റവിമുക്തരാക്കിയിരുന്നു. ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതിനത്തെുടര്‍ന്ന് 34 പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടത്തെി കോട്ടയം അഡീ. സെഷന്‍സ് കോടതി വിധിച്ച ശിക്ഷ പുന$സ്ഥാപിക്കപ്പെടുകയായിരുന്നു.

ഒന്നാംപ്രതി ഇടുക്കി പുതുച്ചേരി രാജു, രണ്ടാംപ്രതി ഉഷ, മൂന്നാംപ്രതി പി. കെ. ജമാല്‍, അഞ്ചാംപ്രതി ചെറിയാച്ചന്‍ എന്ന ചെറിയാന്‍, ആറാംപ്രതി ഉണ്ണികൃഷ്ണന്‍ നായര്‍, ഏഴാംപ്രതി ജോസ്, ഒമ്പതാംപ്രതി രാജന്‍ എന്ന രാജേന്ദ്രന്‍ നായര്‍, പത്താം പ്രതിയും കോണ്‍ഗ്രസ് നേതാവുമായ കോട്ടയം അമയന്നൂര്‍ ജേക്കബ് സ്റ്റീഫന്‍, 11ാം പ്രതി അജി, 12ാംപ്രതി സതി എന്ന സതീശന്‍, 13ാംപ്രതി അലി എന്ന അലിയാര്‍, 15ാംപ്രതി ദാവൂദ്, 16ാംപ്രതി തുളസി എന്ന തുളസീധരന്‍, 20ാംപ്രതി ബാബു എന്ന ശ്രീകുമാര്‍, 21ാം പ്രതി മോട്ടോര്‍ സണ്ണി എന്ന സണ്ണി ജോര്‍ജ്, 22ാംപ്രതി ജിജി, 5ാംപ്രതി സാബു, 27ാം പ്രതി വര്‍ഗീസ്, 30ാംപ്രതി അഷറഫ്, 33ാംപ്രതി ജിമ്മി എന്ന ഷാജി, 34ാംപ്രതി അനി എന്ന അനില്‍, 35ാം പ്രതി ബാബു മാത്യു, 37ാംപ്രതി കെ. തങ്കപ്പന്‍ എന്നിവരെയാണ് നാലു മുതല്‍ 13 വര്‍ഷം വരെ തടവിന് ശിക്ഷിച്ചത്.

18ാംപ്രതി രാജഗോപാലന്‍ നായര്‍, 17ാംപ്രതി അയ്യാവു എന്ന മോഹനന്‍,24ാംപ്രതി ബേബി എന്ന ജോസഫ്, 28ാംപ്രതി ജോര്‍ജെന്ന ജോര്‍ജുകുട്ടി,31ാംപ്രതി ബാജി എന്ന ആന്‍റണി,38ാംപ്രതി അമ്മിണി എന്ന മേരി, 39ാം പ്രതി വിലാസിനി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

Join WhatsApp News
വിദ്യാധരൻ 2014-04-04 20:24:12
"സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെങ്കിൽ" എന്ത്കൊണ്ട് കുരിയന്റെ പങ്കിനെക്കുറിച്ച് കോടതിക്ക്  അന്വേഷിച്ചുകൂടാ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക