Image

മാലദ്വീപിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യന്‍ സഹായം

Published on 13 November, 2011
മാലദ്വീപിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യന്‍ സഹായം
മാലെ (മാലദ്വീപ്‌): വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മാലദ്വീപിന്‌ ഇന്ത്യയുടെ സഹായഹസ്‌തം. ഇവിടുത്ത അടിസ്‌ഥാന സൗകര്യവികസനത്തിനും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുമായി പത്തുകോടി ഡോളര്‍ വായ്‌പ നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചു. കുറ്റവാളികളെ കൈമാറുന്നത്‌ അടക്കമുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

മാലദ്വീപ്‌ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിഗും മാലദ്വീപ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീദുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ കരാറുകള്‍ ഒപ്പുവച്ചത്‌.

വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, വ്യവസായം, ഊര്‍ജം, ഗതാഗതം, മല്‍സ്യബന്ധനം, വിവര സാങ്കേതികവിദ്യ, ഊര്‍ജ പുനരുപയോഗം, പ്രകൃതിസംരക്ഷണം തുടങ്ങിയ മേഖലകളിലാണ്‌ പ്രധാന കരാറുകള്‍. തീവ്രവാദം, ലഹരിമരുന്നുകടത്ത്‌, പ്രകൃതിദുരന്തങ്ങള്‍ കൈകാര്യംചെയ്യല്‍, തീരസുരക്ഷ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കാനും തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക