Image

സ്ഥാനാര്‍ത്ഥികളുടെ ഹൈന്ദവ വികാരങ്ങളോടുള്ള സമീപനം നോക്കി വോട്ടു ചെയ്യണം: ടി.എന്‍. നായര്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 April, 2014
സ്ഥാനാര്‍ത്ഥികളുടെ ഹൈന്ദവ വികാരങ്ങളോടുള്ള സമീപനം നോക്കി വോട്ടു ചെയ്യണം: ടി.എന്‍. നായര്‍
ഡാളസ്‌: അധികാരം കയ്യാങ്കളിയായിരുന്നപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ഹൈന്ദവ വികാരങ്ങളോടു കാട്ടിയിരുന്ന സമീപനം വിലയിരുത്തിവേണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെന്ന്‌ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ആവശ്യപ്പെട്ടു.

കപട മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ ചിരപുരാതനമായ ഹൈന്ദവ ധര്‍മ്മത്തേയും പ്രസ്ഥാനങ്ങളേയും നിരന്തരം അക്രമിക്കുന്ന സ്ഥാനാര്‍ത്ഥികളേയും രാഷ്‌ട്രീയ പാര്‍ട്ടികളേയും പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയണമെന്ന്‌ പ്രസിഡന്റ്‌ ടി.എന്‍ നായര്‍ മലയാളി വോട്ടര്‍മാര്‍ തിരിച്ചറിയണമെന്ന്‌ പ്രസിഡന്റ്‌ ടി.എന്‍. നായര്‍ മലയാളി വോട്ടര്‍മാരോട്‌ അഭ്യര്‍ഥിച്ചു.

രാജ്യാന്തര തീവ്രവാദ പ്രവര്‍ത്തകരും മതത്തിനെ മറയാക്കി കേരളത്തിലെ മണ്ണും മരവും വ്യാപകമായി കൊള്ളയടിച്ച്‌ തടിച്ചുകൊഴുക്കുന്ന മത-രാഷ്‌ട്രീയ കൂട്ടുകെട്ടുകളും രാജ്യത്തെ വമ്പിച്ച അപകടത്തിലേക്കാണ്‌ നയിക്കുന്നതെന്ന യാഥാര്‍ത്ഥ്യം രാഷ്‌ട്രീയ പരിഗണനകള്‍ മാറ്റിവെച്ച്‌ വോട്ടര്‍മാര്‍ തിരിച്ചറിയേണ്ട സമയം സമാഗതമായിരിക്കുന്നു. എല്ലാ മതങ്ങളേയും മാലയിട്ടാനയിച്ച കേരളത്തിലെ ഹിന്ദുക്കള്‍, സംഘടിതമായ ന്യൂനപക്ഷത്തിന്റെ നീരാളിപ്പിടുത്തത്തില്‍ വീര്‍പ്പു മുട്ടുമ്പോള്‍ ആശ്വാസം പകരാന്‍ മടിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍, പ്രത്യേകം ജില്ലകള്‍ക്കും മേഖലകള്‍ക്കും ആനുകൂല്യം വാരിക്കോരി കൊടുക്കുമ്പോള്‍ പാവപ്പെട്ട ഹൈന്ദവ ലക്ഷങ്ങള്‍ അവഗണിക്കപ്പെടുകയോ, പാര്‍ശ്വവത്‌കരിക്കപ്പെടുകയോ ന്യൂനപക്ഷമായി മാറുകയോ ചെയ്‌തുകൊണ്ടിരിക്കുന്നു.

അധികാരം കൈയ്യാളിയിരുന്ന സ്ഥാനാര്‍ത്ഥികളുടെ ഹൈന്ദവ വികാരങ്ങളോടുള്ള കഴിഞ്ഞകാല സമീപനങ്ങള്‍ വിലയിരുത്തി. ഇന്ത്യാ രാജ്യം നേരിടുന്ന വെല്ലുവിളികളെ ശക്തമായി നേരിടാന്‍ ആര്‍ജവമുള്ള സ്ഥാനാര്‍ത്ഥികളെ മാത്രം രാഷ്‌ട്രീയം നോക്കാതെ വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന്‌ ടി.എന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.
സ്ഥാനാര്‍ത്ഥികളുടെ ഹൈന്ദവ വികാരങ്ങളോടുള്ള സമീപനം നോക്കി വോട്ടു ചെയ്യണം: ടി.എന്‍. നായര്‍
Join WhatsApp News
keralite 2014-04-04 10:59:26
If the Christians say the same thing during American election, how will TN Nair feel?
He repeats the lie that minorities are getting many things unfairly? What are they getting other than what the Hindus get?
jep 2014-04-04 14:53:58
ബെജയ്പീ ക്ക് വോട്ടുചെയ്യണമെന്ന് അങ്ങ് പറഞ്ഞാ പോരേ .എന്തിനാ ഉരുണ്ടു കളിക്കുന്നത് .ഇവിടെ ആരും പിടിച്ചു തിന്നില്ലല്ലോ ! എല്ലാത്തിലും കുറച്ചു സത്യം, കുറേ കള്ളത്തരം
എല്ലാം ഉണ്ട് . നല്ലത് തെരെഞ്ഞടുക്കാനാണ് ദൈവം സ്വതന്ത്ര ബുദ്ധി തന്നിരിക്കുന്നത് .അല്ലാതെ ആരെയും ഉന്തി മരം കേറ്റം പഠിപ്പിച്ചിട്ടു
കാരിയം ഒന്നും ഇല്ല .

love India 2014-04-04 17:50:45
Living in a democrtatic, secular country, he asks people in India to go for forces who believes the opposite.
The minority is a sizeable number in Kerala and they have equal rights too.   The upper castes once pushed the lower castes. It is not possible now because of their votes.  So they have turned against minorities.
Not from a democratic secular country
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക