Image

കോട്ടയം സ്വദേശി മുംബൈയില്‍ കെട്ടിടത്തില്‍ നിന്ന്‌ വീണുമരിച്ചു

Published on 13 November, 2011
കോട്ടയം സ്വദേശി മുംബൈയില്‍ കെട്ടിടത്തില്‍ നിന്ന്‌ വീണുമരിച്ചു
മുംബൈ: ദുരൂഹ സാഹചര്യത്തില്‍ കോട്ടയം മുംബൈയില്‍ കെട്ടിടത്തില്‍ നിന്ന്‌ വീണുമരിച്ചു. കോട്ടയം വാകത്താനം പൊടിയകുന്നേല്‍ ഷൈജു ഏബ്രഹാമിനെയാണ്‌ (കുട്ടന്‍-32) നവിമുംബൈയിലെ ഖാര്‍ഘറില്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി.യത്‌. ഖാര്‍ഘറില്‍ സ്‌റ്റുഡിയോ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഷൈജുവിന്റെ സുഹൃത്ത്‌ കോഴിക്കോട്‌ സ്വദേശി ഹര്‍ഷദ്‌ ഗുരുതരമായി പരുക്കേറ്റ്‌ ആശുപത്രിയിലാണ്‌. ഇയാള്‍ അപകടനില തരണംചെയ്‌തെന്നു പൊലീസ്‌ അറിയിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാകും അന്വേഷണം. മറാഠി സുഹൃത്തുക്കളോടൊപ്പമാണു ഷൈജു രാത്രി ഭക്ഷണം കഴിച്ചതെന്നും ഇവര്‍ തമ്മില്‍ കലഹമുണ്ടാതായും പറയപ്പെടുന്നു. പോലീസ്‌ വിശദമായ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക