Image

അപകീര്‍ത്തികരമായ വാര്‍ത്ത: ശശി തരൂര്‍ മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്‌തു

Published on 13 November, 2011
അപകീര്‍ത്തികരമായ വാര്‍ത്ത: ശശി തരൂര്‍ മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്‌തു
തിരുവനന്തപുരം: തനിക്ക്‌ സ്വിസ്‌ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാസികയ്‌ക്കെതിരെ ശശി തരൂര്‍ എം.പി മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്‌തു. പത്തുകോടി രൂപ നഷ്‌ടം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സണ്‍ഡേ ഇന്ത്യന്‍ മാസികയ്‌ക്കെതിരേയാണ്‌ തരൂര്‍ നിയമനടപടിക്കൊരുങ്ങുന്നത്‌.

സ്വിസ്‌ ബാങ്കില്‍ കളളപ്പണം നിക്ഷേപിച്ചിട്ടുണെ്‌ടന്നു വ്യക്തമായി മനസിലാകുന്ന വിധത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലാണു നടപടിയെന്നു ശശിതരൂര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.പത്രാധിപര്‍, എഡിറ്റര്‍-ഇന്‍ -ചാര്‍ജ്‌, അസിസന്റ്‌ എഡിറ്റര്‍ എന്നിവര്‍ക്കെതിരേയാണു കേസ്‌ ഫയല്‍ ചെയ്യുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക