Image

എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ വീടുകള്‍ കെട്ടി പൊക്കുന്നതെന്ന് സുഗതകുമാരി

Published on 05 April, 2014
എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ വീടുകള്‍ കെട്ടി പൊക്കുന്നതെന്ന് സുഗതകുമാരി
തിരുവനന്തപുരം: കേരളത്തില്‍ 13 ലക്ഷം ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ ഉണ്ടെന്ന് സുഗതകുമാരി.
ഒരു പഠന റിപാര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണ്ടത്തെലുള്ളതെന്നും അവര്‍ പറഞ്ഞു. പി.സദാശിവന്‍ എഴുതിയ ‘സരയു സാക്ഷിയാണ്’ എന്ന നോവലിന്‍െറ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സുഗതകുമാരി.
പലരും വീടുകള്‍ ഉണ്ടാക്കിയികയാണ്. എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ വീടുകള്‍ കെട്ടി പൊക്കുന്നതെന്ന് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല. വീടും സുഖസൗകര്യങ്ങളും ഉണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍ മലയാളികള്‍ക്ക് നഷ്ടപ്പെടുന്നത് പ്രകൃതിയുടെ അവശേഷിക്കുന്ന തുരുത്തുകളാണ്. കാടും പുഴയും ഒക്കെ നശിപ്പിക്കുമ്പോള്‍ നാളെ തലമുറകള്‍ അതിന്‍െറപേരില്‍ പൂര്‍വികരെ ചോദ്യം ചെയ്യുമെന്നും കവയത്രി പറഞ്ഞു.
പുസ്തകം കഥാകൃത്ത് ബാബുകുഴിമറ്റം ഏറ്റുവാങ്ങി.
Join WhatsApp News
keralite 2014-04-05 11:05:39
well said.
The government should impose high taxes on houses that are not inhabited. Also, government should not allow those settled in foreign countries to build houses in Kerala. Houses are only for those who live in Kerala. It is not a luxury item for the rich NRIs to show their wealth to the poor people of Kerala
RAJAN MATHEW DALLAS 2014-04-05 14:43:26
 
 Poor comment ! People who live in the Gulf Area have to come back at any time ! They know that ! India is not China to live in a one bedroom...They worked hard... saved money...send to the home land... helped the home land grow...ready to come back at any time...made their dream house...please accept the good things they gave to their home land...gave workers good salary...donations to charity...churches...temples...mosque...food to poor people...rehabs...acceptances and awards to good writers...Respected teacher, we adore you...but please...please...accept the good things they did...every progress you see in Kerala are the blood and sweat of the poor kerala workers in foreign countries...otherwise Kerala will be worse than Bihar...the houses are for them to live when they come back...
S Madhavan 2014-04-05 14:46:39
Well said and understood KERALITE , But you need to reveal your Identity NAME & PLACE
to be ELIGIBLE to make these kind of COMMENTS.
Thankyou.
kumar 2014-04-05 20:31:20
I believe NRI in this context is non-Indian citizens like American Malayalees. NRIs in Gulf are Indians. They should buy houses in India. But why american citizens buy, build houses in Kerala? What right for them to have it?

Jacko Mattukalayil 2014-04-06 05:34:13
വീടില്ലെങ്കിൽ പിന്നെ എവിടാ കിടക്ക കൊച്ചമ്മാ? ഇപ്പോ താമസിക്കുന്ന വീട് വെച്ചവരാരും, "പ്രകൃതിയുടെ അവശേഷിക്കുന്ന തുരുത്തുകളാണ് നഷ്ടപ്പെടുന്നത്" എന്നറിഞ്ഞില്ലേ കൊച്ചമ്മാ? "കാടും പുഴയും ഒക്കെ നശിപ്പിക്കുമ്പോള്‍ നാളെ തലമുറകള്‍ അതിന്‍െറ പേരില്‍ പൂര്‍വികരെ ചോദ്യം ചെയ്യുമെന്നും" അവരു കരുതിയില്ലേ കൊച്ചമ്മാ?
Mohandas 2014-04-06 08:01:26
ഏറ്റവും വലിയ വര്‍ഗീയവാദികളും 
ആ 'കഠിനാധ്വാനി'കള്‍ തന്നെ..
എന്‍ എ ആര്‍ ഐ കള്‍

വിദ്യാധരൻ 2014-04-06 12:01:45
ഭൗതികമായാ പുരോഗമനത്തിന് വേണ്ടി കേരളം കുതിക്കുമ്പോൾ അവൻ കാല് ഉറപ്പിച്ചു ചവിട്ടിയിരിക്കുന്ന മണ്ണിനെക്കുറിച്ചോ വരാൻ പോകുന്ന തലമുരയെക്കുരിച്ചോ ചിന്തിക്കാറില്ല. ആഗോളവത്ക്കരണം നല്കുന്ന സുഖത്തിൽ അവൻ വലിയ സ്വപ്‌നങ്ങൾ കാണുകയാണ്.   കാടും പടര്പ്പും മലകലകളും അടിച്ചു നിരത്തി വലിയ വീട്, കണ്ടങ്ങളും പാടങ്ങളും അടിച്ചു നിരത്തി വലിയ വിമാനങ്ങല്ക്ക് ഇറങ്ങാൻ താവളങ്ങൾ, റോഡു ഇല്ലങ്കിലും ഒന്നിൽ കൂടുതൽ കാറുകൾ അങ്ങനെ പോകുന്നു അതിന്റെ പട്ടിക. ആഗോളവത്ക്കരണം മൂന്നാം ലോകങ്ങളിൽ അടിച്ചു ഏർപ്പെടുത്തി അവരെ ഉന്മാത്തരാക്കിയപ്പോൾ, അത് അടിചെല്പ്പിച്ചവർ അവരുടെ ചുറ്റുപാടുകളുടെ സമതുലനാവസ്ഥ നിലനിരുത്തുന്ന ഉത്തരവാധിത്വങ്ങളിൽ നിന്നും ഒരിക്കലും വ്യതിചലിച്ചില്ല. ഒരു മരം വെട്ടി മാറ്റുമ്പോൾ മറ്റൊരു മരം വച്ച് പിടിപ്പിക്കുന്നതിലും, ഒരു വീട് വയ്ക്കുമ്പോൾ അതിൽ ന്നിന്നുള്ള മലിന ജലത്തെ തിരിച്ചു വിടുന്നതിനു വേണ്ട സംവിതാനങ്ങളും അവർ മുൻക്കൂട്ടി കണ്ടിരുന്നു. ഇക്കാരിയത്തിൽ ജനങ്ങളും ഭരണകൂടങ്ങളും ഒരുപോലെ ശ്രദ്ധ ചെലുത്തിയിരുന്നു. ജനങ്ങൾ തിരഞ്ഞെടുത്തവർ അഴിമതികളിലൂടെയും സ്വാർത്ഥമായ പണസംമ്പാതനത്തിനു മുതിരുമ്പോൾ അവരെ നിലക്ക് നിറുത്താൻ പൗരസംഘടനകളും ഉണ്ടെന്നുള്ളത് അമേരിക്കയിൽ താമസിക്കുന്നവർക്ക് അറിയാവുന്ന സത്യമാണ്.  കേരളത്തെക്കുറിച്ച് ചിന്തിക്കുന്ന ഓരോ വ്യക്ക്തിയും, അവരുടെ അഭിപ്രായത്തിനായി വാ തുറക്കുമ്പോൾ, ഏറ്റവും നിഷേധാത്മകമായ വാക്കുകളാണ് പുറത്തു വരുന്നത് " കേരളം ഒരിക്കലും ശരിയാകില്ല". അമേരിക്കയിൽ താമസിച്ചു നന്മ കണ്ടിട്ടും, അവന്റെ വായിൽ നിന്ന് പുറത്തു ചാടുന്നത് പരമ്പരാഗതമായി അവന്റെ തലമണ്ടയുടെ കോശങ്ങളിൽ കടന്നു കൂടിയ ഇല്ല, ഇല്ല, ഒന്നും ശരിയാകില്ല എന്ന നാശ മന്ത്രമാണ് . സുഗതകുമാരി എന്ന കവയിത്രി ഇന്നും അറ്റുപോകാതെ നില്ക്കുന്ന ആറുമുള എന്ന കൊച്ചു ഗ്രാമത്തിനും , പ്രകൃതിക്കും വേണ്ടി വാദിക്കുമ്പോൾ, അവരുടെ ഹൃദയത്തിൽ എന്റെയും നിങ്ങളുടെയും സന്താനങ്ങലെക്കുരിച്ചും അവരുടെ ഭാവിയെക്കുരിച്ചുമുള്ള ചിന്ത കുടികൊള്ളുന്നു എന്നതിൽ സംശയിക്കണ്ട ആവശ്യം ഒന്നും ഇല്ല. കാരണം അവരുടെ കവിത വായിചിട്ടുള്ളവർക്കറിയാം, അവർ എത്രയോ വർക്ഷങ്ങൾക്ക് മുൻപ് ഇതിനെക്കുറിച്ച്‌ പറയാൻ തുടങ്ങിയാതെണെന്നു 

ആയിരത്തി തൊള്ളായിരത്തി എഴുപതിയെട്ടിൽ അമേരിക്കയിലെ മലയാളിക്കൊരു കത്ത്  എന്ന് എഴുതിയ കവിതയുടെ ചില ഭാഗങ്ങൾ 

ആഴിക്കുമപ്പുറത്തൈശ്വര്യ ലക്ഷ്മിതൻ 
ആകാശചുംബികൾ മിന്നുമാ ഭൂമിയിൽ 
ഇമ്മല നാടിന്റെ ദാരിദ്ര്യ തപ്തമാം 
നൻമടിത്തട്ട് വിട്ടെത്തിയ കൂട്ടരേ 
ഏതു പരിഷ്കാര മോടിയിലും, നവ്യ 
ഭോഗലഹരികൾ നീട്ടും സുഖത്തിലും 
നിങ്ങൾ മുഴുകിലും ഞാനറിയുന്നിതെ 
നിങ്ങൾ തന്നുള്ളിലോരെകാകിയാം ശിശു 
ഇന്നുമുറങ്ങാതിരിക്കുന്നു, മൂകമാ -
യിന്നും കുരുന്നു കരങ്ങൾ നീട്ടുന്നിതെ 
...................................................

മുന്നിൽ കുടമണി മുട്ടിക്കിലുങ്ങിടും 
ഖിന്നോമൊരു കാളവണ്ടിയും ചെമ്മണ്ണു
തിങ്ങി നിറഞ്ഞ നടപ്പാതയും, കണ്ണ് 
പോങ്ങുന്നിടത്തോക്കെയോമാനപ്പീലികൾ 
തിങ്ങുന്ന തെങ്ങിന്റെ പച്ചത്തിരകളും 
വന്നു നിറഞ്ഞു പോകുന്നു; നേരല്ലയോ 
എന്നുമാഴിയാത്ത കെട്ടിതു നമ്മളെ 
യോന്നാക്കിടുന്ന മഹാസ്നേഹ ശൃംഖല '

good 2014-04-06 14:44:58
At least she is not in company of Kummanam and group. But she has a good house in TVM and also property/house in Aranmula, no?
Mr. Anonymous Thomaachan 2014-04-06 19:20:24
ആരെടാ ഈ വിദ്യാധരൻ ? ഒരു രഹസ്യ സന്ദേശംപ്പോലും അയക്കാൻ വയ്യാന്നു പറഞ്ഞാൽ ചുറ്റിപോകും 
വിദ്യാധരൻ 2014-04-06 20:01:06
തോമാച്ചൻ അനോണിമസ് എന്നായിരിക്കും. തോമാച്ചനെ മനസിലായി, അനോണിമസ് ആരാണെന്ന് ചോതിക്കണ്ടവരോട് ചോതിച്ചാൽ ചിലപ്പൊൾ പറഞ്ഞു തരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക