Image

സി.പി.എമ്മിന്‌ പുതിയ മാര്‍ഗ്ഗരേഖ; സെക്രട്ടറിമാര്‍ക്ക്‌ പരമാവധി മൂന്നുതവണ

Published on 13 November, 2011
സി.പി.എമ്മിന്‌ പുതിയ മാര്‍ഗ്ഗരേഖ; സെക്രട്ടറിമാര്‍ക്ക്‌ പരമാവധി മൂന്നുതവണ
ന്യൂഡല്‍ഹി: സി.പി.എമ്മിന്‌ പുതിയ മാര്‍ഗ്ഗരേഖ തത്വത്തില്‍ അംഗീകരിച്ചതായി കേന്ദ്ര സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അറിയിച്ചു. മൂന്നുദിവസമായി ന്യൂഡല്‍ഹിയില്‍ നടന്ന കേന്ദ്രകമ്മിറ്റിയിലാണ്‌ തീരുമാനമുണ്ടായത്‌. കോഴിക്കോട്ട്‌ വെച്ച്‌ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്‌ നിര്‍ദേശം അംഗീകരിച്ചാല്‍ ഇത്‌ നടപ്പിലാവും.

തീരുമാനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ തിരിച്ചടിയാകും. പിണറായി ചടയന്‍ ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന്‌ 1998ലാണ്‌ ആദ്യമായി പാര്‍ട്ടി സെക്രട്ടറിയാകുന്നത്‌. തുടര്‍ന്ന്‌ ഈ സ്ഥാനം തുടര്‍ച്ചയായി ഇദ്ദേഹമാണ്‌ വഹിക്കുന്നത്‌.

എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ വ്യവസ്ഥയില്‍ ഇളവുവരുത്താനും ധാരണയായിട്ടുണ്ട്‌. ലോക്കല്‍ സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക്‌ ഇത്‌ ബാധകമാണ്‌.

ഇക്കാര്യം കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്‌തതായി വി.എസ്‌. അച്യുതാനന്ദന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയില്‍ ഇക്കാര്യം പറഞ്ഞിരുന്നു. പ്രത്യയശാസ്‌ത്രം സംബന്ധിച്ച കരട്‌ മാത്രമാണ്‌ ഇപ്പോള്‍ ചര്‍ച്ച ചെയ്‌തത്‌. അടുത്ത കേന്ദ്ര കമ്മറ്റിയോഗം ഇതിന്‌ അംഗീകാരം നല്‍കുമെന്നും വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക