Image

അബ്‌ദുള്‍ കലാമിന്റെ ദേഹപരിശോധന; അമേരിക്ക ഖേദം പ്രകടിപ്പിച്ചു

Published on 13 November, 2011
അബ്‌ദുള്‍ കലാമിന്റെ ദേഹപരിശോധന; അമേരിക്ക ഖേദം പ്രകടിപ്പിച്ചു
ന്യൂയോര്‍ക്ക്‌: 2010 സെപ്‌റ്റംബര്‍ മാസത്തില്‍ ന്യൂയോര്‍ക്ക്‌ ജോണ്‍ എഫ്‌ കെന്നഡി വിമാനത്താവളത്തില്‍ വെച്ച്‌ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെ ദേഹ പരിശോധന നടത്തിയതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള എഴുത്ത്‌ കേന്ദ്ര സര്‍ക്കാറിനും അബ്ദുല്‍ കലാമിനും അയച്ചിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രശ്‌നം ഉന്നത തല ശ്രദ്ധയില്‍ കൊണ്ടു വരണമെന്ന്‌ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി നിരുപമ റാവുവിനോട്‌ വിദേശ മന്ത്രി എസ്‌.എം കൃഷ്‌ണ ആവശ്യപ്പെട്ടിരുന്നു.ഈ സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന കലാമിനെ കോട്ടും ഷൂസും അഴിച്ച്‌ വെച്ച്‌ വിമാനത്തിനകത്ത്‌ വെച്ചും പിന്നീട്‌ പുറത്ത്‌ വെച്ചും ദേഹ പരിശോധനക്ക്‌ വിധേയമാക്കി. സാധാരണ ഗതിയില്‍ സ്‌ഫോടക വസ്‌തുക്കള്‍ കൈവശം വെച്ചിട്ടുണ്ടെന്ന്‌ സംശയിക്കുന്നവരെയാണ്‌ ഇത്തരത്തില്‍ പരിശോധന നടത്തുന്നത്‌. സപ്‌തംബര്‍ 29ന്‌ നടന്ന സംഭവം ഇപ്പോഴാണ്‌ പുറത്ത്‌ വന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക