Image

പോസ്റ്റില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ച യുവാവ്‌ മരിച്ചു; ഒരാള്‍ അറസ്റ്റില്‍

Published on 13 November, 2011
പോസ്റ്റില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ച യുവാവ്‌ മരിച്ചു; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്‌ : ഒരു സംഘം ആളുകള്‍ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചു. തുടര്‍ന്ന്‌ ആശുപത്രിയില്‍ വെച്ച്‌ ഇയാള്‍ മരിച്ചു. കോഴിക്കോട്‌ ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുവാടി ചുള്ളിക്കാപറമ്പ്‌ തേലീരി സെയ്‌ത്‌ ബാവയാണ്‌ (27) മരിച്ചത്‌.

കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ സംഭവം. സ്‌ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. പരാതിയില്‍ മുക്കം പൊലീസ്‌ കൊല്ലാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന ചെറിയാപ്പുവിനെ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. ഇയാള്‍ റിമാന്‍ഡിലാണ്‌. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്ന്‌ മുക്കം പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക