Image

വി.എസ്‌ പൊട്ടന്‍; രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല: പി.സി. ജോര്‍ജ്‌

Published on 13 November, 2011
വി.എസ്‌ പൊട്ടന്‍; രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല: പി.സി. ജോര്‍ജ്‌
ന്യൂഡല്‍ഹി: ഇരട്ട പദവി വിഷയത്തില്‍ വി.എസ്‌ അച്യുതാനന്ദന്‍ പൊട്ടനായതു കൊണ്ടാണ്‌ താന്‍ രാജിവെക്കണമെന്ന്‌ ആവശ്യപ്പെടുന്നതെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ ആരോപിച്ചു. ഇക്കാര്യത്തില്‍ ഞാന്‍ രാജിവെയ്‌ക്കേണ്ട ആവശ്യമില്ല. വി.എസിനെ പുറത്താക്കാന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും പൊട്ടനായതുകൊണ്ട്‌ ഇത്‌ മനസിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്‌. വനിതകളെ ആക്ഷേപിച്ചെന്ന പരാതിയില്‍ കേരളത്തിലെത്തി കാശു കളയേണ്ട കാര്യമില്ലെന്നും ജോര്‍ജ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക