Image

അടിമത്തം സ്വീകരിച്ച് അന്ധകാരത്തില്‍ കഴിയുന്നത് അനീതി: സി.ആന്‍ഡ്രൂസ് അഭിമുഖം തുടരുന്നു. (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 07 April, 2014
അടിമത്തം  സ്വീകരിച്ച് അന്ധകാരത്തില്‍ കഴിയുന്നത് അനീതി:  സി.ആന്‍ഡ്രൂസ് അഭിമുഖം തുടരുന്നു. (സുധീര്‍ പണിക്കവീട്ടില്‍)
(അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് സുപരിചിതനും, ഗ്രന്ഥകാരനും, ബൈബിളിനെകുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അര്‍ഹനുമായ അമേരിക്കന്‍ മലയാളി ശ്രീ. സി.ആന്‍ഡ്രൂസ്സുമായി ഇ-മലയാളിക്ക് വേണ്ടി നടത്തിയ അഭിമുഖം തുടരുന്നു.  തയ്യാറാക്കിയത് : സുധീര്‍ പണിക്കവീട്ടില്‍)
11.ബൈബിളിനെ ആസ്പദമാക്കി താങ്കള്‍ അഞ്ച് പുസ്തകങ്ങള്‍ ഇത് വരെ രചിച്ചു കഴിഞ്ഞു. താങ്കള്‍ കണ്ടെത്തിയ ചില സത്യങ്ങളും അതില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ജനത്തിനു അതറിയാനുള്ള താല്‍പര്യത്തേക്കാള്‍ താങ്കള്‍ ബൈബിളിനെതിരായി പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന നിഗ്മനത്തില്‍ എത്തിചേരാനാണു തിടുക്കം? ഇതെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?
A. എന്തു നിഗമനത്തിലും എത്തിചേരുവാനുള്ള സ്വാതന്ത്ര്യം പൊതുജനത്തിന് ഉണ്ട്. തുറന്ന മനസ്സും, വിശാല വീക്ഷണവും ഉള്ളവര്‍ മാത്രമേ സത്യം അന്വേഷിക്കുവാനുള്ള താല്‍പര്യം കാണിക്കയുള്ളൂ. ജനത്തിന്റെ താല്‍പര്യം അനുസരിച്ച് ചിന്തിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് വെറും സ്വാര്‍ത്ഥതയും തറരാഷ്ട്രീയവും ആണ്. ജനത്തിന്റെ ആവശ്യം ശരിയും, ധാര്‍മ്മികവും ആയിരിക്കണം എന്നും ഇല്ല. ലോകത്തിന്റെ പല ഭാഗത്തും ഇന്നു നിലനില്‍ക്കുന്ന പല അനീതികള്‍ക്കും കാരണം ഭൂരിപക്ഷത്തിന്റെയും അവരെ നയിക്കുന്ന കുറെ സ്വാര്‍ത്ഥ നേതാക്കളുടെയും തേര്‍വാഴ്ച്ച നിമിത്തമാണ്. മുമ്പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കുന്ന പ്രവണത വിഡ്ഢിത്വമാണ്. സമൂഹത്തിലെ, എല്ലാ വിധത്തിലുള്ള മനുഷ്യരേയും ഒരുപോലെ കാണുവാനും, ഉള്‍ക്കൊള്ളുവാനും ഉള്ള മനോഭാവം ഉള്ള വിശാല മനസ്ഥിതി ഉള്ളവരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. ഊമനും, കുരുടനും, ചെകിടനും, രോഗിയും, വികലാംഗനും, ഭ്രാന്തനും, സ്ത്രീയും എല്ലാം സമൂഹത്തിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും അവരാല്‍ ആകുന്നത് സമൂഹ നന്മയ്ക്കു വേണ്ടി ചെയ്യുവാന്‍ സാധിക്കും. എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് എല്ലാവരുടെയും ക്ഷേമം നിഷേധിക്കാത്ത സമൂഹമാണ് സംസ്‌കാരത്തിന്റെ മാനദണ്ഡം.
പൊതുജനം, പെട്ടെന്ന് നിഗമനത്തില്‍ എത്തുന്നതിന്റെ കാരണം അവരുടെ തന്നെ അജ്ഞതയും, ബലഹീനതയും ആണ്. ഇതന്റെ കാരണം അവയെ നയിക്കുന്നവരുടെ അറിവില്ലായ്മ, ഉണങ്ങിയ മനസ്സ്, സ്വാര്‍ത്ഥത, ദ്രവ്യാഗ്രഹം എന്നിങ്ങനെയുള്ള തിന്മ നിമിത്തമാഅ. പൊതു ജനത്തിലെ 99 ശതമാനം സ്വയം ചിന്തിക്കുന്നവര്‍ അല്ല. മറ്റാരുടെയോ അഭിപ്രായം വെറുതെ ആവര്‍ത്തിക്കുന്നവരാണഅ. പിടലിക്കു മുകളില്‍ പെരുംതലയും, അതിനുള്ളില്‍ തലച്ചോറും ഉണ്ട് എന്നത് പലരും സൗകര്യപൂര്‍വ്വം മറക്കുന്നു. തലചോറിന്റെ ആവശ്യവും പ്രവര്‍ത്തിയും എന്താണ് എന്നു പോലും അവര്‍ അറിയുന്നില്ല. കുടുംബം, മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, മതബോധനം, സമൂഹം, സുഹൃത്തുക്കള്‍ എന്നിങ്ങനെ അനേകം ഘടകങ്ങളുടെ അടിമത്വം, ജനനം മുതല്‍ മനുഷ്യന്‍ തലയില്‍ ഏറ്റുന്നു. അടിമത്വത്തില്‍ അറിയാതെ കുരുങ്ങിയ മനുഷ്യനെ, അവന്‍ അിറയാതെ തന്നെ ഈ ഘടകങ്ങള്‍ അവനെ പരുവപ്പെടുത്തുന്നു. അദൃശ്യമായ ചങ്ങലകളാല്‍ പൂട്ടപ്പെട്ട്, തടവറയില്‍ ജീവിക്കുന്നവരാണ് മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും അനുയായികള്‍. സ്വാതന്ത്ര്യം കൊടുത്താല്‍ തന്നെ ഇവര്‍ അടിമത്വത്തിലേക്കും തിരികെ പോകും. കാരണം വളരെ ഉത്തരവാദിത്വവും, കടമയും സ്വതന്ത്ര ജീവിതത്തിന് ആവശ്യമാണ്. തടവറയില്‍ കഴിയുന്നവര്‍ക്ക് എല്ലാ സുഖങ്ങളും ഉണ്ട് എന്ന തോന്നല്‍ അവരെ ഭരിക്കുന്നു. അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്കു വരുവാന്‍ അവര്‍ക്കു ധൈര്യം ഇല്ല. ഇവരെ സ്വതന്ത്രര്‍ ആക്കാന്‍ ശ്രമിക്കുന്നവരെ അവര്‍ എതിര്‍ക്കുകയും ചെയ്യുന്നു.
ഒരു മനുഷ്യന്‍ അവനോടു മാത്രമല്ല, സമൂഹത്തോടും ചെയ്യുന്ന അനീതിയാണ്, അടിമത്വം സ്വീകരിച്ച് അന്ധകാരത്തില്‍ കഴിയുന്നത്. പ്രഥമദൃഷ്ട്യാ അലസത എന്നു തോന്നുമെങ്കിലും അജ്ഞതയാണ് അടിമത്വത്തിന്റെ പ്രധാന കാരണം. സ്വാതന്ത്ര്യത്തിന്റെ പാത തിരഞ്ഞെടുക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കണം, ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവക്കു വേണ്ടി അദ്ധ്വാനിക്കണം. എന്നാല്‍ സ്‌ത്രോത്രവും, ഹല്ലേല്ലുയയും, കീജേയും, സിന്ദാബാദും വിളിച്ചു കൂവി തടവറയില്‍ കഴിയുന്നതാണ് ഇവര്‍ തിരഞ്ഞെടുക്കുന്ന അനീതിയുടെ മാര്‍ഗ്ഗം.
ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും അതിന്റേതായ കടമയും, ഉത്തരവാദിത്വവും ഉണ്ട്. പ്രകൃതിയില്‍ ഇവ ഉണ്ടായതിന്റെ കാരണം അവയെ കൊണ്ട് എന്തോ ആവശ്യം ഉള്ളതു കൊണ്ടാണ്. സ്വതന്ത്രമായ പാതകളിലൂടെ സഞ്ചരിച്ചു. സ്വന്തം കഴിവുകള്‍ അനുസരിച്ചു ജീവിതത്തോടു ഉള്ള ഉത്തരവാദിത്വം നിറവേറ്റണം. പകരം, ഏതെങ്കിലും വിശ്വാസം, ഇസം, മതം, പാര്‍ട്ടി എന്നിങ്ങനെയുള്ള കാരാഗൃഹങ്ങളില്‍, സുഖ മണ്ഡലങ്ങളില്‍ കഴിയുന്നത് ഉത്തരവാദിത്വത്തില്‍  നിന്നുള്ള ഒളിച്ചോട്ടമാണ്. ഓരോ വ്യക്തിയും മറ്റുള്ളവരെ അനുകരിക്കാതെ, അവര്‍ ആരായിരിക്കുന്നുവോ, ആ പാതകള്‍ തിരയണം. ഞാന്‍ എന്ന ഭാവത്തിലും, താന്‍ അല്ലാത്ത ഭാവത്തിലും ജീവിക്കുന്നവര്‍ കപട നാടകങ്ങളില്‍ വിഡ്ഢി വേഷം കെട്ടി ആടുന്നു. വ്യക്തികളുടെ അരാചകത്വത്തിന്റെയും, അസ്വസ്ഥതയുടെയും അടിമത്വത്തിന്റെയും പ്രധാനകാരണം ഇത്തരം കപടജീവിതം ആണ്. ഒരു കാപട്യത്തിന്റെ നാടകം മറ്റുള്ളവര്‍ അനുകരിക്കുന്നു, സമൂഹം ആകെ പടരുന്നു. നിയമങ്ങളുടെ കുറവ് അല്ല സമൂഹത്തില്‍ തിന്മ നിറയുന്നതിന്റെ കാരണം. കപടവേഷധാരികള്‍, സമൂഹത്തിന്റെയും, രാഷ്ട്രത്തിന്റെയും, മതത്തിന്റെയും, സമുദായങ്ങളുടെയും നേതൃത്വത്തില്‍ പറ്റിപിടിച്ച് കയറുന്നതു നിമിത്തം ആണ്.

ഇത്തരം നേതാക്കള്‍, പൊതു സമൂഹത്തോടും പരിസ്ഥിതികളോടും ഭാവിയിലെ ജീവന്റെ നിലനില്‍പ്പിനേയും അപകടത്തിലാക്കുന്നു. സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ മരിച്ചതിനു തുല്യമാണ്. എന്തിന്റെ എങ്കിലും അടിമയായി ജീവിക്കുമ്പോള്‍, അവര്‍ പ്രേതങ്ങളായി മാറുന്നു. ഇന്നത്തെ സമൂഹത്തില്‍ മുഴുവന്‍ പ്രേതങ്ങളുടെ പേകൂത്ത് ആണ് കാണുന്നത്. മറ്റ് ആശയങ്ങളേയോ, ആളുകളേയോ മനസ്സിലാക്കാനുള്ള കഴിവ് ഇവര്‍ക്ക് പണ്ടേ നഷ്ടപ്പെട്ടു. ഇവരില്‍ നിന്ന് കൂടുതല്‍ നന്മ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗവും മരിച്ച അവസ്ഥയില്‍ ജീവിക്കുന്നു എന്നത് പരിതാപകരവും ഭയാനകവും ആണ്. ഞണ്ടിന്‍കട്ടയിലെ ഞണ്ടുകള്‍ പോലെ ഇവര്‍ കൂട്ടം കൂടി സുഖമണ്ഡലത്തില്‍ ജീവിതം അവസാനിപ്പിക്കുന്നു. ഇവരോട് സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിന്റെയും പാതകളുടെ മഹനീയത വര്‍ണ്ണിക്കുന്നത് പോത്തിനോട് വേദം ചൊല്ലുന്നതുപോലെ ഇവരോട് സഹതാപം തോന്നുന്നു. എങ്കിലും ഈ  വിശ്വാസികളുടെ സൂഹത്തെ ഏതു വിധേന നോക്കിയാലും മനുഷ്യവര്‍ഗ്ഗത്തിന് ആപത്ത് ആണ്. എങ്കിലും, ആത്മീകമായും, ബൗദ്ധികമായും മരിച്ച ഈ വര്‍ഗ്ഗത്തിന് നിത്യവിശ്രമം നേരുന്നു!
അടിമത്തം  സ്വീകരിച്ച് അന്ധകാരത്തില്‍ കഴിയുന്നത് അനീതി:  സി.ആന്‍ഡ്രൂസ് അഭിമുഖം തുടരുന്നു. (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
തവള 2014-04-07 04:17:48
ഞാൻ അന്ധകൂപത്തിൽ കഴിയുന്ന ഒരു തവള രാജാവാണ് . ഇവിടെയുള്ള മാക്രികൾ എന്റെ ശിഷ്യന്മാരും. എന്റെ സമ്പ്രാജ്യം ഇന്ത്യാ മഹാസമുദ്രംപോലെ വിശാലമാണ്. അവിടെ ചില നീർക്കോലികൾ കടന്നു വന്നു കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കണ്ട. വേണങ്കിൽ ഒരു ഒത്തു തീർപ്പിൽ എത്താം. പോട്ടകുളത്തിലെ  പൊത്തിൽ ഇരുന്നോ ഇടക്ക് ഒരു പരലിനെ ഒക്കെ പിടിച്ചു തിന്നു എന്റെ അഥിതിയായി ജീവിച്ചോ. എങ്കിലും ഒരു മാക്രിക്കും സ്വാതന്ത്ര്യം കൊടുക്കില്ല, അവർ എന്റെ അടിമകൾ ആണ്. അവൻ ഒരിക്കലും ചിന്തിച്ചുകൂടാ. ചിന്തിക്കുന്ന നിമിഷം അവനു സ്വർഗ്ഗം നഷ്ടമാകും. അവന്റെ കാലുകളിലും കയികളിലും നിന്ന് സംഗീതം ഉയർത്തുന്ന ചങ്ങലകൾ സംഗീതം നിറുത്തും. അവന്റെ കാലിലെ ചങ്ങലയും പത്തു കമ്പിയുള്ള വീണയും ഒരുപോലെയാണ്. അവൻ ഫാമിലി കൊണ്ഫ്രെൻസ് മത സമ്മേളനം തുടങ്ങി അവന്റെ മടിമത്വ ബോധത്തിന്റെ വളര്ച്ചയ്ക്ക് ആവശ്യമായ ഉപദേശങ്ങൾ സ്വീകരിച്ചു അച്ഛൻ ബിഷപ്പ് സന്യാസി തുടങ്ങിയുള്ള മാലാഖമാരേ പരിചരിച്ചു അവന്റെ ജീവിതം ഇവിടെ അവസാനിക്കണം. അതുകൊണ്ട് ചെകുത്താനെ നീ അവരെ വിട്ടു പോ!
Anthappan 2014-04-07 08:56:12
Thank you to Mr. Andrews for not giving up on the brothers and sisters those who are in the quagmire of religion. You need to use the sledge hammer to unblock the frozen brain of the slaves. When Abraham Lincoln proclaimed freedom for all the slaves, some of the slaves did not understand the meaning of the word freedom. Because, they were systematically brainwashed and kept in the darkness as the religious crooked leaders are doing. Hope continuous bombarding will help and one day the light will dawn on the slave’s brain.
Paulose manakkalil 2014-04-07 09:45:51
സുധീരും ആ ന്ഡ്രൂസ്സും കൂടി എഴുതിയുണ്ടാക്കുന്ന ഈ പംക്തിക്ക് ആയുസ്സില്ല. എന്നാൽ കര്ത്താവിന്റെ വചനങ്ങളോ ഒരിക്കലും മാറി പോവുകയില്ല. നിങ്ങൾ ചിന്തിക്കുന്ന പോലെ വിശ്വസ്സികളായ ഞങ്ങള്ക്കും ചിന്തിക്കാൻ അറിയാം. പ്രിയ സഹോദരന്മാരെ നിങ്ങൾ ബൈബിൾ വായിക്കു, കർത്താവിൽ വിശ്വസിക്കു. സ്വര്ഗ്ഗ രാജ്യം നിങ്ങൾക്കുള്ളതാകുന്നു.
വിദ്യാധരൻ 2014-04-07 10:38:03
"നിങ്ങൾ കരയും കടലും കടന്നുപോകുകയും മനുഷ്യരെ മതത്തിൽ ചേര്ക്കുകയും നിങ്ങളെക്കാളും നരക യോഗ്യർ ആക്കുകയും ചെയ്യുന്നു. നിങൾ വിധവമാരുടെ വീടുകളിൽ ഉപായത്തിൽ നീണ്ട പ്രാർഥന നടത്തുകയും അവരുടെ വീടുകളെ വിഴുങ്ങി കളയുകയും ചെയ്യുന്നു. " ഇതൊക്കെ നിങ്ങളുടെ വേദത്തിൽ യേശു ഭഗവാൻ പറഞ്ഞിട്ടുള്ളതാണ്. അട്ട്ലാണ്ട ജോർജിയയിൽ ഒരു ബിഷപ്പ് തമ്പുര്രാൻ സുഖിച്ചു ജീവിച്ച കൊട്ടാരത്തിന്റെ വില രണ്ടര മില്ലിണ്‍ ഡോളറണ് . ഇതൊക്കെ വ്യക്തമായി അറിയാമായിരുന്ന യേശു അതുകൊണ്ടാണ് പറഞ്ഞത് " എൻറെ ആലയം പ്രാര്ഥനാലയം അത് നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയെന്നു" യ്ശു എന്ന നല്ല മനിഷ്യനും അന്ട്രൂസും, സുധീറും ചെയ്യുന്നത് ഒന്ന് തന്നെ. അന്ധകാരത്തിൽ ആണ്ടുപോയ നിങ്ങളെ പോലെയുള്ള വരെ വെളിച്ചം കാണിക്കുക. പക്ഷെ നിങൾ അവരെ ക്രൂശിക്കാൻ അവസരം കാത്തിരിക്കുന്നു.. ബാപ്തിസ്റ്റ് ജോണ് പറഞ്ഞതുപോലെ 'സർപ്പ സന്തതികളെ" ഇരുട്ടിൽ നിങ്ങൾ തപ്പിതടയാതെ ഭൂമിയില സ്വർഗ്ഗ രാജ്യം അനുഭവിക്കാൻ വിവരും ഉള്ളവർ പറയുന്നതു വിളിച്ചത്തിലേക്ക് വരുക! കാരണം ഇരുട്ടിൽ ഇരിക്കുന്ന നിങ്ങളെ വെളിച്ഛത്തിൽ നിൽക്കുന്നവർക്ക് കാണാം എന്നതാണ്. പിന്നെ ഒരു കാര്യം ഒരു സ്വർഗ്ഗം എവിടെയെങ്കിലും ഉണ്ടങ്കിൽ അത് ഭൂമിയിലാണ്. ഇത് ഞാൻ പറഞ്ഞതല്ല. നിങൾ മരക്കുരിശിൽ പീഡിപ്പിച്ചു കൊന്ന നല്ല മനുഷ്യൻ പ്രാർഥിചതാണ്. " സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ എന്ന്" . ചെവിയുള്ളവൻ കേൾക്കട്ടെ മനസ്സുള്ളവൻ ഗ്രഹിക്കട്ടെ. സത്യത്തിനു വേണ്ടി നിലകൊള്ളുന്നവർ എന്ന് അഭിനധ്നം അര്ഹിക്കുന്നു. കാരണം അവർ സ്വർഗ്ഗ രാജ്യത്തിന്റെ വാതിലുകളെ മറ്റുള്ളവരുടെ മുന്നില് കൊട്ടി അടക്കുന്നില്ല.
Christian 2014-04-07 11:20:35
Vidyadharan is worried about an Atlanta bishop who built a house for 2.5 million (about 10 crore) Indian swamis are richer with 1000 and more crores like Amrirtanandamayi, Swami ramdev etc.
Alex 2014-04-07 13:30:29
ബൈബിളിനെ ഒന്ന് താഴ്ത്തി കാണിക്കാൻ എന്താണോ ഇത്ര വ്യഗ്രത ? ഇ മലയാളി എന്ന പത്രം ഇങ്ങനെയുള്ള ലേഖനങ്ങള ഒഴിവക്കെണ്ടാതയിരുന്നു 

വിദ്യാധരൻ 2014-04-07 15:50:45
കോടികൾ അടിച്ചു മാറ്റി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന അച്ചന്മാരെയും അമ്മമാരെയുംക്കുറിച്ച് ജനങ്ങൾ ബോധവാന്മാർ ആകുന്നില്ല എങ്കിൽ  ജനം വഞ്ചിക്കപ്പെടും. യേശുവും ബുദ്ധനും അനുശ്വസിച്ച സ്വാതന്ത്ര്യത്തെക്കുറിച്ച് അന്ട്രൂസോ സുധീറോ പറയുന്നെങ്കിൽ എന്ത് തെറ്റാനുള്ളത് .  ഒരു അടിമയെപ്പോലെയോ, വിധേയനെപ്പോലെയോ സംസാരിക്കാതെ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടുകൂടി സംസാരിക്കണമെങ്കിൽ  സ്വതന്ത്രമാകണം.  ആൾ ദൈവങ്ങളുടെയും ബിഷപ്പുമാരുടെയും ഗുണ്ടകൾ ഡീ സി ബുക്ക്‌, പത്രങ്ങൾക്ക്  നേരെ അക്രമങ്ങൾ അഴിച്ചു വിടണമെങ്കിൽ അവരുടെ തലമണ്ടയിലെ 'ചോറ് '  എത്രംമാത്രം നിങ്ങളുടെ മുതലാളിമാർ കാർന്ന്  തിന്നിട്ടുണ്ടാകണം.  കാലും കയ്യും നഷ്ടപ്പെടുന്നതിനു മുന്പ് രക്ഷപ്പെടാൻ നോക്ക് സ്നേഹിതാ. പ്രോഫസ്സർ ജോസഫിന്റെ ഗതി ഉണ്ടാകാതിരിക്കട്ടെ. എന്റെയും നിങ്ങളുടെയും അഭിപ്രായം ഇ-മലയാളി ഇടുന്നെങ്കിൽ അത് പത്ര സ്വാതന്ത്ര്യത്തിൽ അവർ അടിയുറച്ചു വിശ്വസിക്കുന്നത് കൊണ്ടാണ്. " സത്യം നിങ്ങളെ സ്വതന്ത്രം ആക്കട്ടെ" (യേശു) " പാരതന്ത്ര്യം  മൃതിയെക്കാൾ ഭയാനകം" (ആശാൻ)
James Thomas 2014-04-07 16:11:09
ഇത് ഒരു മത പ്രശ്നമായി ജനം തെറ്റി ധരിച്ചാൽ
ഈ അഭിമുഖം തുടരുന്നതിൽ അർഥമില്ല. ആണ്ട്രൂസ്
ഒരു പക്ഷെ ബൈബിളിനെ താഴ്ത്ത്താനോന്നും
വിചാരിച്ച് കാണില്ല.  ചോദ്യത്തിലോ, ഉത്തരത്തിലോ
അങ്ങനെ ഒരു മത നിന്ദ്യ ഇല്ലെങ്കിലും ജനങ്ങളുടെ
വികാരങ്ങൾ വ്രുണ പെടുകയാണെങ്കിൽ പിന്നെ
ഇ-മലയാളി പോലെ അന്തസ്സുള്ള ഒരു പത്രം എന്തിനു
ഈ പുലിവാലിനു പോകുന്നു.
വിദ്യാധരൻ 2014-04-07 17:00:45
വികാരം മരവിച്ചു പോയതുകൊണ്ടാണ് ജനങ്ങൾ മുതലെടുക്കപെടുന്നത്. ഒന്ന് വൃണപ്പെട്ടു കിട്ടിയാൽ രക്ഷപെട്ടു. ഞാൻ പറയുന്നത് കുത്തി പഴിപ്പികണം എന്നാണ്. എന്നാലെ കുറെ അടിമകൾ രക്ഷപെടുകയുള്ളൂ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക