Image

രാഷ്‌ട്രീയ ഭാവി പ്രധാനം, റാഫേല്‍ അടുത്ത സുഹൃത്ത്‌ മാത്രം: രമ്യ

Published on 07 April, 2014
രാഷ്‌ട്രീയ ഭാവി പ്രധാനം, റാഫേല്‍ അടുത്ത സുഹൃത്ത്‌ മാത്രം: രമ്യ
കാമുകനായിരുന്ന റാഫേല്‍ തന്റെ അടുത്ത സുഹൃത്ത്‌ മാത്രമാണെന്നും കല്യാണം ഉടനില്ലെന്നും തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ്‌ എംപിയുമായ രമ്യ വ്യക്തമാക്കി. തനിയ്‌ക്ക്‌ ഈ അടുത്തെങ്ങും കല്യാണമേ വേണ്ടെന്നുമാത്രമല്ല വിവാഹം തന്റെ ചിന്തയില്‍ പോലു ഇല്ലെന്നാണ്‌ നടി പറയുന്നത്‌. റാഫേലുമായുള്ള സുഹൃത്‌ബന്ധം വളരെ നന്നായി മുന്നോട്ടു പോകുന്നു. താന്‍ ഇപ്പോള്‍ രാഷ്ട്രീയ ഭാവി കെട്ടിപ്പടുക്കുന്നതില്‍ മാത്രമാണ്‌ ശ്രദ്ധിയ്‌ക്കുന്തെന്നും അവര്‍ പറഞ്ഞു.

വിവാഹത്തെക്കാളും ഏറെ പ്രാധാന്യം നല്‍കുന്നത്‌ രാഷ്ട്രീയ ഭാവിയ്‌ക്ക്‌ തന്നെയെന്നും രമ്യ. കാമുകന്‍ ഇപ്പോള്‍ സുഹൃത്ത്‌,കല്യാണമേ വേണ്ട, രമ്യ റാഫേലുമായുള്ള പ്രണയ ബന്ധം രമ്യ തുടരുന്നതായി ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അതൊരു സൗഹൃദത്തിനപ്പുറം വിവാഹത്തിലേയക്ക്‌ എത്തിക്കുന്നതില്‍ താന്‍ ആഗ്രഹിയ്‌ക്കുന്നില്ലെന്നും രമ്യ പറഞ്ഞു. തന്റെ മണ്ഡലമായ മാണ്ഡ്യയുടെ വികസനമാണ്‌ തന്റെ മുഖ്യ ലക്ഷ്യമെന്നും രമ്യ പറഞ്ഞു.
രാഷ്‌ട്രീയ ഭാവി പ്രധാനം, റാഫേല്‍ അടുത്ത സുഹൃത്ത്‌ മാത്രം: രമ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക