Image

പ്രേതമേധജാഥ ...( സോയ നായര്‍ )

Published on 07 April, 2014
പ്രേതമേധജാഥ ...( സോയ നായര്‍ )

മരണം ദുരൂഹതകള്‍
ബാക്കി വെച്ചു മടങ്ങുന്നൂ
മരിച്ചവര്‍ തിരികെ വന്നു
ഉത്തരം  നല്‍കിയില്ലെങ്കില്‍
ഗതി കിട്ടാതാത്മാക്കള്‍
പത്രതാളുകളില്‍ വിഹരിച്ചു നടക്കും..

വളര്‍ത്തുദോഷവും
പാശ്ചാത്യസംസ്‌കാര
സ്വാധീനതയും
ഒരു വശം
ദുര്‍ന്നടത്തിപ്പുകളും
ജനതതിയും
അനീതിമാന്മാരും മറുവശം...

ഉപ്പുനീര്‍ വറ്റിയ സമുദ്രവുമായ്
തീരാദുഖചുഴിയില്‍
മാതാപിതാദേഹികള്‍
സെക്കണ്ടുസൂചിയുടെ
ദുര്‍ബലതകള്‍
മഷിയില്‍ പോലും
തെളിയാതൊളിഞ്ഞിരിക്കുന്നൂ...

കാഴ്ചക്കാര്‍  മരണ കാരണങ്ങള്‍
പലതും ചിന്തിച്ചു കൂട്ടും
മരിക്കുമ്പൊള്‍ മാത്രമാണെന്നു  തോന്നും
ചിന്തകള്‍ വളരുന്നതും
ധാര്‍മ്മികബോധം ഉണരുന്നതും...

അടുപ്പു കൂട്ടി സംശയങ്ങള്‍
ഹൃദയക്കലത്തില്‍ നേദ്യമാക്കി
തിളച്ചു മറിച്ചു പൊള്ളലേല്‍പ്പിച്ചു
വിക്രുതമാക്കീ
നിത്യശാന്തിയും നീതിയും
അന്യമാക്കിടും മുന്നെ
പ്രേതമേധ ആത്മാക്കളേ
ജാഥ നയിച്ചു മടങ്ങിവന്നാലും
മരണകാരണങ്ങള്‍ നിരത്തിയാലും!!!

സോയ നായര്‍
ഫിലാഡല്‍ഫിയ

Join WhatsApp News
Moncy kodumom 2014-04-07 11:20:19
Your all poems are giving lot of thoughts, sister  I read your valuable book you will get an award of that book ,sure. Thanks
soya 2014-04-08 04:07:14
Thank you Moncy chetta..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക