Image

സഹയാത്രിക (തമ്പി ആന്റണി )

തമ്പി ആന്റണി Published on 07 April, 2014
സഹയാത്രിക (തമ്പി ആന്റണി )
കുന്നിന്‍പുറങ്ങളിലൂടെ
പുല്‍മേടുകളെ തഴുകിയെത്തിയ
കുഞ്ഞികാറ്റിനോട്
ഒരിക്കല്‍ ഞാന്‍ ചോദിച്ചു
' ഞാനും വരെട്ടെയോ നിന്റെകൂടെ '
അന്ന് രമണനോട് പറഞ്ഞതുപോലെ
'പാടില്ല പാടില്ല നമ്മെ നമ്മില്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ'
എന്നൊന്നും പറഞ്ഞതുമില്ല .
അങ്ങെനെയാണ് ഞാന്‍
കാറ്റിനോടൊപ്പം
അപ്പൂപ്പന്‍ താടിപോലെ
പറന്നുതുടങ്ങിയത്
കുന്നിറങ്ങി താഴ്വാരവും താണ്ടി
വെറുതെ തെണ്ടി നടന്നു .
പതുക്കെ പതുക്കെ കാറ്റ്
എന്നെയും
പ്രണയിച്ചു തുടങ്ങിയത്
ഞാന്‍ പോലുമറിഞ്ഞില്ല.
ഇപ്പോള്‍ തോന്നുന്നു
ഈ കാറ്റും പ്രകൃതിയും തന്നെയല്ലേ
എന്റെയും പ്രണയിനി
മരണത്തിലും പിരിയാത്ത
സഹയാത്രിക .
സഹയാത്രിക (തമ്പി ആന്റണി )
Join WhatsApp News
Cherian Jacob 2014-04-07 13:05:45
കാറ്റ് വന്നില്ലേൽ എന്തുഷ്ണമാണ് 
കാറ്റുവന്നാൽ കുളിർ തെന്നലായി 
മാമരം കോച്ചുന്ന തണുപ്പുകാലം 
കുഞ്ഞിളം കാറ്റും സഹിക്ക വയ്യ 

കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്യുന്ന 
മർത്യന് കാറ്റിനെ പേടിയല്ലേ?
ജീവന്റെ നാഡിയും കാറ്റുതന്നേ 
കാറ്റുപോയാൽ പിന്നെ പെട്ടിയിലായ് 

കാറ്റിനെ സ്നേഹിച്ച് കാറ്റുള്ള കാലത്ത് 
ഭൂമിയിൽ സ്നേഹത്തിൻ കാറ്റ് വീഴ്ത്താം 

സ്നേഹപൂർവം 
ചെറിയാൻ ജേക്കബ്‌ 
വിദ്യാധരൻ 2014-04-07 17:38:35
കാറ്റേ വാ കാറ്റേ വാ 
കുഞ്ഞി കാറ്റേ വാ വാ 

മതവും രക്ഷ്ട്രീയവും ഇ-ത്താളുകളെ ചൂട് പിടിപ്പിക്കുമ്പോൾ ഒരു കുഞ്ഞി കാറ്റിന്റെ കവിത പ്രണയപൂർവ്വം തഴുകുന്നത് ആശ്വാസം തന്നെ.

മഹാ കവി കീഴ്‌വായ്പ്പൂർ 2014-04-07 18:11:01
ഒരു കാറ്റ് ഹൈക്കൂ 

ബും ബും ന പരിമണം 
കശ പിശ കഴിച്ചു കൂട്ടാം 
നിശബ്ദം സഹിക്ക വയ്യ 


vaayanakkaaran 2014-04-07 17:50:14

'കാറ്റേ കാറ്റേ ഞാനിന്ന്

നിന്റെ കൂടെ പോരട്ടെ?'

'എന്റെ കൂടെ പോന്നിട്ട്

എന്തു കുന്തം നേടാനാ?'

'കവിതയായെന്തേലും

ഇന്നെനിക്കെഴുതണ്ടേ.'

‘പൂമ്പാറ്റയെക്കുറിച്ചോ

കിളിയുടെ കളകൂജനമോ

എന്തെല്ലാം വിഷയങ്ങൾ

ചുറ്റിലും കിടക്കുന്നു

ഞാനിത്തിരി ബിസ്സിയാ

തഴുകാനൊത്തൊരി പേരുണ്ട്.‘

‘എന്നെ വിട്ട് പോകല്ലെ,

അയ്യോ കാറ്റ് പോയല്ലൊ!‘

Antony Thekkek 2014-04-08 03:34:21
കാറ്റുവന്നു കള്ളനെപ്പോലെ 
കാട്ടുമുല്ലെക്കൊരുമ്മ കൊടുത്തു 
കാമുകനെപൊലെ 
Thelma 2014-04-08 08:50:27
Kodum kaattum pemaariyum mattu idi vettu bahalangal kaziyumbol oru ilam thennal thalodial undaakunna sukham. Kollam Thelma thonni.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക