മയാമി (ഫ്ളോറിഡ): അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കരുടെ ദേശീയ സംഘടനയായ സീറോ
മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ദേശീയ പ്രസിഡന്റായി
തെരഞ്ഞെടുക്കപ്പെട്ട സേവി മാത്യുവിനും സഹപ്രവര്‍ത്തകര്‍ക്കും ഫ്ളോറിഡയില്‍ ഉജ്വല
വരവേല്പ് നല്കി ആദരിച്ചു.
കോറല്‍സ്പ്രിംഗിലെ ആരോഗ്യമാതാ
ദേവാലയാങ്കണത്തില്‍ ഇടവക വികാരി റവ.ഫാ. സഖറിയാസ് തോട്ടുവേലിയുടെ അധ്യക്ഷതയില്‍
കൂടിയ പൊതുസമ്മേളനത്തില്‍ വിവിധ സംഘടനാ ഭാരവാഹികളും ഇടവകാംഗങ്ങളും, സുഹൃത്തുക്കുളും
സജീവമായി പങ്കെടുത്തു.
ഷിക്കാഗോ രൂപതയില്‍ ചാന്സലറായിരുന്നതുമുതല് ഒരു
പതിറ്റാണ്ടിലേറെയായി സേവി മാത്യുവിനെ തനിക്കു പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ
നേതൃത്വത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും സഹകരണവും
ഉണ്ടായിരിക്കുമെന്നും ഫാ. സഖറിയാസ് തന്റെ പ്രസംഗത്തില്‍ പ്രസ്താവിച്ചു.
ഫ്ളോറിഡയിലെ ഇടവകയുടെ രൂപീകരണത്തില്‍ 1983 മുതല്‍ സേവി മാത്യു വഹിച്ചിട്ടുള്ള
പങ്കിനെകുറിച്ചും സഖറിയാസച്ചന് പ്രത്യേകം സ്മരിച്ചു.
ദേശീയ
ഭരണസമിതിയിലേക്ക് ഇടവകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാത്യു പൂവന്, ഓഡിറ്റര്‍
ജോര്‍ജ് ജോസഫ് അങ്ങാടിയത്ത് എന്നിവരേയും ഫാ. സഖറിയാസ് പ്രത്യേകം അനുമോദിച്ചു.
തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളും എസ്.എം.സി.സിയുടെ പുതിയ നേതൃത്വത്തിന്
ഭാവുകങ്ങളും സഹകരണവും വാഗ്ദാനം ചെയ്തുകൊണ്ട് സംസാരിച്ചു. ജോണി അങ്ങാടിയത്ത്
(പാരീഷ് കൗണ്‍സില്‍), ജിജി നീലത്തുമുക്കില്‍ (ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്),
ആന്റണി തോമസ് (രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം), ജോയി കുറ്റിയാനി
(എസ്.എം.സി.സി നാഷണല്‍ വൈസ് പ്രസിഡന്റ്), ഡോ. ഷൈനി ആന്റണി (സി.സി.ഡി
കോര്‍ഡിനേറ്റര്‍), ജോസ് പ്രകാശ് (സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി)
എന്നിവരാണ് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചത്.
ഈ നേട്ടം ഈ
ഇടവകയുടേയും ഇവിടുത്തെ എസ്.എം.സി.സി ചാപ്റ്ററിന്റേയും വിജയമാണെന്ന് സേവി മാത്യു
തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ എല്ലാവിധ സഹകരണവും പ്രോത്സാഹനവും
നല്കിയ വികാരിയച്ചനും, ഇടവകാംഗങ്ങള്‍ക്കും, ചാപ്റ്റര്‍ ഭാരവാഹികള്‍ക്കും അദ്ദേഹം
നന്ദി പറഞ്ഞു. തുടര്‍ന്ന് മാത്യു പൂവനും ജോര്‍ജ് ജോസഫും നന്ദി പറഞ്ഞുകൊണ്ട്
പ്രസംഗിച്ചു.
കൃതജ്ഞതാബലിയോടുകൂടി ആരംഭിച്ച പരിപാടികള്‍
ഉച്ചഭക്ഷണത്തോടുകൂടി സമാപിച്ചു. ബേബി നടയില്‍, മത്തായി വെമ്പാല, അലക്സ്
സെബാസ്റ്റ്യന്‍, ബാബു വെട്ടം, കുര്യന് തലച്ചിറ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക്
നേതൃത്വം നല്കി.