Image

അമലാ പോള്‍ വിവാഹിതയാകുന്നു; വരന്‍ തമിഴ്‌ സംവിധായകനെന്ന്‌ റിപ്പോര്‍ട്ട്‌

Published on 08 April, 2014
അമലാ പോള്‍ വിവാഹിതയാകുന്നു; വരന്‍ തമിഴ്‌ സംവിധായകനെന്ന്‌ റിപ്പോര്‍ട്ട്‌
മലയാളയായ നടി അമലാ പോള്‍ വിവാഹാതയാകുന്നു. പ്രമുഖ തമിഴ്‌ സംവിധായകന്‍ എ.എല്‍.വിജയുമായാണ്‌ അമലയുടെ വിവാഹം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദൈവത്തിരുമകള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്‌ അമലയും വിജയും തമ്മിലുള്ള ബന്ധം ശക്തമായത്‌. ചിത്രത്തിന്റെ ഷൂട്ടിംഗിനു ശേഷം പ്രചരണ പരിപാടികളുടെ സമയത്തും റിലീസിന്‌ ശേഷവും ഇവര്‍ ബന്ധം തുടര്‍ന്നു വരികയായിരുന്നു. ചെന്നൈയില്‍ നടന്ന ഇന്ത്യന്‍ സിനിമയുടെ ശതാബ്‌ദി ആഘോഷങ്ങളിലും ഒരുമിച്ചാണ്‌ ഇവര്‍ പങ്കെടുത്തത്‌.

വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം ഏകദേശം ധാരണ ആയിക്കഴിഞ്ഞുവെന്നും തീയതിയുടെ കാര്യത്തില്‍ മാത്രമാണ്‌ ഇനി തീരുമാനം എടുക്കാനുള്ളതെന്നും ഇരുവരോടും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. വിജയുടെ പുതിയ സിനിമ സൈവം മേയ്‌ ഒന്നിനാണ്‌ റിലീസ്‌ തീരുമാനിച്ചിരിക്കുന്നത്‌. അന്ന്‌ ചിത്രം പുറത്തിറങ്ങുകയാണെങ്കില്‍ ജൂണ്‍ 12ന്‌ വിവാഹം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

വിജയ്‌ സംവിധാനം ചെയ്‌ത തലൈവ എന്ന സിനിമയിലും അമല അഭിനയിച്ചിരുന്നു. പ്രിയദര്‍ശന്റെ ശിഷ്യനായ വിജയ്‌ മദ്രാസപ്പട്ടണം എന്ന സിനിമയിലൂടെയാണ്‌ സംവിധാനരംഗത്ത്‌ ശ്രദ്ധേയനായത്‌.
അമലാ പോള്‍ വിവാഹിതയാകുന്നു; വരന്‍ തമിഴ്‌ സംവിധായകനെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക