Image

മണ്ഡല-മകരവിളക്കിന്‌ ശബരിമല നട ബുധനാഴ്‌ച തുറക്കും

Published on 14 November, 2011
മണ്ഡല-മകരവിളക്കിന്‌ ശബരിമല നട ബുധനാഴ്‌ച തുറക്കും
ശബരിമല: മണ്ഡല-മകരവിളക്ക്‌ തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട ബുധനാഴ്‌ച തുറക്കും. വൈകുന്നേരം 5.30 ന്‌ സ്ഥാനമൊഴിയുന്ന മേല്‍ശാന്തി എഴിക്കാട്‌ ശശി നമ്പൂതിരി നടതുറക്കും. തുടര്‍ന്ന്‌ പുതിയ മേല്‍ശാന്തിമാരായ എന്‍. ബാലമുരളി സന്നിധാനത്തും ടി.കെ. ഈശ്വരന്‍ നമ്പൂതിരി മാളികപ്പുറത്തും മേല്‍ശാന്തിമാരായി സ്ഥാനമേല്‍ക്കും. ഭക്തജനത്തിരക്ക്‌ കണക്കിലെടുത്ത്‌ ഇത്തവണ ദര്‍ശനത്തിന്‌ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്‌.പുലര്‍ച്ചെ മൂന്നിന്‌ തുറക്കുന്ന നട ഉച്ചക്ക്‌ ഒന്നിന്‌ അടക്കും.പിന്നീട്‌ വൈകുന്നേരം മൂന്നിന്‌ തുറക്കുന്ന നട രാത്രി 11.45 നായിരിക്കും അടക്കുന്നത്‌.അപ്പം,അരവണ വിതരണത്തിന്‌ നിലവിലുള്ള 12 കൗണ്ടറുകള്‍ക്ക്‌ പുറമെ മാളികപ്പുറത്ത്‌ ആറ്‌ കൗണ്ടര്‍ കൂടി തുറക്കുന്നുണ്ട്‌. ഡിസംബര്‍ 27 നാണ്‌ മണ്ഡലപൂജ. രാത്രി 10ന്‌ നട അടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക