Image

മനീഷിനെ പ്രേമിക്കുന്നില്ല, ബഹുമാനം മാത്രം: പരിണീതി

Published on 09 April, 2014
മനീഷിനെ പ്രേമിക്കുന്നില്ല, ബഹുമാനം മാത്രം: പരിണീതി
താന്‍ ബോളിവുഡ്‌ സംവിധായകന്‍ മനീഷ്‌ ശര്‍മയെ പ്രേമിക്കുന്നില്ലെന്നും ബഹുമാനം മാത്രമേയുള്ളുവെന്ന്‌ ബോളിവുഡ്‌ സുന്ദരി പരിണീതി ചോപ്ര വെളിപ്പെടുത്തി. എനിക്കു മനീഷിനോട്‌ കടപ്പാടുണ്‌ട്‌. എന്നുവച്ച്‌ മനീഷുമായുള്ള എന്റെ ബന്ധം തെറ്റായി വ്യാഖ്യാനിക്കരുത്‌. ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രണയ ബന്ധവുമില്ല. തനിക്ക്‌ ആരോടും പ്രണയമില്ല. പക്ഷേ നല്ലൊരു പ്രണയം എന്നെത്തേടിയെത്തിയാല്‍ ഞാന്‍ പ്രണയിക്കില്ലായെന്നൊന്നും പറയില്ല. എന്നെത്തേടിയെത്തുന്ന പ്രണയം എന്നെ സ്വാധീനിക്കുന്നതാണെങ്കില്‍ ഞാനും പ്രണയത്തില്‍ വീണുപോയേക്കാം- പരിണീതി പറയുന്നു.

മനീഷ്‌ ശര്‍മ സംവിധാനം ചെയ്‌ത ലേഡീസ്‌ വേഴ്‌സസ്‌ റിക്കി ബാല്‍ എന്ന ചിത്രത്തില്‍ നായികയല്ലെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്‌താണ്‌ പരിണീതി ബോളിവുഡില്‍ ആദ്യമായി കാലെടുത്തുവച്ചത്‌.

എന്നാല്‍ പ്രണയിക്കാന്‍ ഇഷ്ടമാണ്‌. നല്ലൊരു പ്രണയം ഒത്തുവന്നാല്‍ താനുമൊരു കാമുകിയായി മാറുമെന്നാണ്‌ പരിണീതി പറയുന്നത്‌. തന്റെ പേരു ചേര്‍ത്ത്‌ പല ഗോസിപ്പുകളും വരുന്നുണ്‌ട്‌. പക്ഷേ ആരുമായും ഞാന്‍ ഡേറ്റിംഗിലല്ലെന്നും താരം പറഞ്ഞു.
മനീഷിനെ പ്രേമിക്കുന്നില്ല, ബഹുമാനം മാത്രം: പരിണീതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക