Image

സത്യസായി ബാബയുടെ ജീവിതം സിനിമയാകുന്നു; ദിലീപിന്റെ അമ്മയായി ജയപ്രദ

Published on 11 April, 2014
സത്യസായി ബാബയുടെ ജീവിതം സിനിമയാകുന്നു; ദിലീപിന്റെ അമ്മയായി ജയപ്രദ
സത്യസായി ബാബയുടെ ജീവിതത്തെ ആസ്‌പദമാക്കി സിനിമയെത്തുന്നു. ചിത്രത്തില്‍ ബാബയുടെ വേഷം അവതരിപ്പിക്കുന്ന ദിലീപിന്റെ അമ്മയുടെ വേഷത്തില്‍ നടി ജയപ്രദ എത്തും. സായിബാബയുടെ 25 വയസു മുതല്‍ 85 വയസു വരെയുള്ള ജീവിതമാണ്‌ ദിലീപ്‌ അവതരിപ്പിക്കുന്നത്‌. പുട്ടപര്‍ത്തിയും ഉത്തരേന്ത്യയും പ്രധാന ലൊക്കേഷനായി ഒരുങ്ങുന്ന ചിത്രത്തില്‍ രതിനിര്‍വേദം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത്‌ വിജയും അഭിനയിക്കുന്നുണ്ട്‌. തെലുങ്കിലൊരുങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേയ്‌ക്കും മൊഴിമാറ്റം ചെയ്യും.

കൊടി രാമകൃഷ്‌ണന്‍ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏഴു കോടി രൂപയാണ്‌ ദിലീപിന്‌ പ്രതിഫലമായി ലഭിക്കുന്നത്‌. ഒരു മലയാള താരത്തിന്‌ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്‌.
സത്യസായി ബാബയുടെ ജീവിതം സിനിമയാകുന്നു; ദിലീപിന്റെ അമ്മയായി ജയപ്രദ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക