Image

അവാര്‍ഡ്‌ പൊല്ലാപ്പെന്ന്‌ നടി കങ്കണ റാവത്ത്‌

Published on 12 April, 2014
അവാര്‍ഡ്‌ പൊല്ലാപ്പെന്ന്‌ നടി കങ്കണ റാവത്ത്‌
അവാര്‍ഡുകള്‍ വല്ലാത്ത പൊല്ലാപ്പാണെന്ന്‌ നടി കങ്കണ റാവത്ത്‌ വെളിപ്പെടുത്തി. നല്ല ചിരി, നല്ല സാരി എന്നിവയ്‌ക്കെല്ലാം അവാര്‍ഡുകള്‍ നല്‍കുന്ന രീതി ഇന്നുണ്ട്‌. ആളുകളെ തൃപ്‌തിപ്പെടുത്തുകയാണ്‌ ആ അവാര്‍ഡുകളുടെ ലക്ഷ്യം. അതിനാല്‍ തന്നെ അവയൊക്കെ കളങ്കമറ്റതാണെന്ന്‌ കരുതാനാവില്ല കങ്കണ പറഞ്ഞു.

അടുത്തിടെ തന്നെ പതിനഞ്ചോ പതിനാറോ അവാര്‍ഡു ചടങ്ങുകളുണ്ടായിരുന്നു. ഓരോന്നിനും അഞ്ചോ ആറോ മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. കൂടാതെ മേക്കപ്പിനും മുടി ഒരുക്കി എടുക്കുന്നതിനും എടുത്തു വേറെ രണ്ടു മണിക്കൂര്‍. യഥാര്‍ത്ഥത്തില്‍ ഈ അവാര്‍ഡുകള്‍ വല്ലാത്ത മെക്കേടെന്ന്‌ കങ്കണ പറഞ്ഞു.

കങ്കണയുടെ ഗ്യാങ്‌സ്റ്റര്‍, ഫാഷന്‍ എന്നീ സിനിമകള്‍ക്ക്‌ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. നടിയുടെ റിവോള്‍വര്‍ റാണി ഏപ്രില്‍ 25ന്‌ പുറത്തിറങ്ങുകയാണ്‌.
അവാര്‍ഡ്‌ പൊല്ലാപ്പെന്ന്‌ നടി കങ്കണ റാവത്ത്‌അവാര്‍ഡ്‌ പൊല്ലാപ്പെന്ന്‌ നടി കങ്കണ റാവത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക