Image

മാര്‍പാപ്പയ്‌ക്ക്‌ നടക്കാന്‍ ബുദ്ധിമുട്ടാകുന്നു; സന്ധിരോഗമെന്ന്‌ റിപ്പോര്‍ട്ട്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 14 November, 2011
മാര്‍പാപ്പയ്‌ക്ക്‌ നടക്കാന്‍ ബുദ്ധിമുട്ടാകുന്നു; സന്ധിരോഗമെന്ന്‌ റിപ്പോര്‍ട്ട്‌
വത്തിക്കാന്‍സിറ്റി: മാര്‍പാപ്പയ്‌ക്കു നടക്കാന്‍ ബുദ്ധിമുട്ടാകുന്ന വിധം കാലിലെ സന്ധികളില്‍ തേയ്‌മാനമുണ്‌ടാകുന്നുവെന്ന്‌ വത്തിക്കാനില്‍ നിന്നുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.

എണ്‍പത്തിനാലുകാരനായ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയ്‌ക്ക്‌ അര്‍ത്രോസിസ്‌ ആണെന്നാണു സൂചന. ഹ്രസ്വ ദൂരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു നടക്കാന്‍ കഴിയുന്നുള്ളൂ എന്നും റിപ്പോര്‍ട്ടുണ്‌ട്‌.

മുന്‍ഗാമി ജോണ്‍ പോള്‍ രണ്‌ടാമന്‍ മാര്‍പാപ്പയ്‌ക്കു വേണ്‌ടി തയാറാക്കിയിരുന്ന വീല്‍ഡ്‌ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ ബനഡിക്‌ട്‌ പതിനാറാമന്‍ കഴിഞ്ഞ മാസം അനുമതി തേടിയിരുന്നു. അതിനു കാരണം നടക്കാനുള്ള ബുദ്ധിമുട്ട്‌ തന്നെ എന്നാണു സൂചന.

വീല്‍ഡ്‌ പ്ലാറ്റ്‌ഫോം ഇപ്പോഴത്തെ മാര്‍പാപ്പയും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്‌ട്‌. പ്ലാറ്റ്‌ഫോമിന്റെ ബാറില്‍ പിടിച്ച്‌ നില്‍ക്കുകയാണ്‌ അദ്ദേഹം ചെയ്യുക. മറ്റുള്ളവര്‍ ഇതു മെല്ലെ ഉരുട്ടിക്കൊണ്‌ടുവരും. എന്നാല്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ ആശങ്കാജനകമായി ഒന്നുമില്ലെന്നും പ്രായത്തിന്റെ സ്വാഭാവിക പ്രശ്‌നങ്ങള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂവെന്നുമാണ്‌ വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്‌. ഇറ്റലിയിലെ ലാ സ്റ്റാബ പത്രവും ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക