Image

വിഷുക്കണി (കവിത: ജോസ്‌ ചെരിപുറം)

ജോസ്‌ ചെരിപുറം josecheripuram@gmail.com Published on 12 April, 2014
വിഷുക്കണി (കവിത: ജോസ്‌ ചെരിപുറം)
വെള്ളിവിളക്ക്‌ കൊളുത്തി കിഴക്കൊരു
പള്ളിത്തേരില്‍ വരവായ്‌ പുലരി
തുള്ളിത്തുള്ളിവരുന്നൊരു വെട്ടം
കള്ളിപ്പെണ്ണിന്‍ പുഞ്ചിരിപ്പോലെ
പട്ടുടയാടയുടുത്തു നഭസ്സൊരു
പിച്ചകമലര്‍ക്കുടം വിരിയുമ്പോലെ
പരിമളമിയലും തെന്നലിലൊരു
പുലര്‍കാലത്തിന്‍ കുളിരല തിങ്ങി
കിങ്ങിണി ചാര്‍ത്തി കൊന്നകള്‍ പൂത്തു
കിന്നരകന്യകള്‍ തമ്പുരു മീട്ടി
കണികാണനെന്‍ കരളു തുടിച്ചു
കണ്മണീ നിന്നുടെ മുഖശ്രീയാദ്യം
അരികലണഞ്ഞൊരു നേരം നിന്നുടെ
പുരികക്കൊടിയുടെ മുനയേറ്റമ്പേ
കരളില്‍ തേന്മഴ തുടികൊട്ടുന്നു
സിരകളിലൊരു ലഹരി പതഞ്ഞു
കാവില്‍ തൊഴുതുമടങ്ങും സുന്ദരി
കനവില്‍ വന്നൊരു പുഷ്‌പിണിയല്ലോ
കണ്ണു തുറക്കുന്നേരംല്‌പമുന്നില്‍, പൂത്തൊരു
കൊന്നക്കണിമലര്‍പോലവള്‍ നിന്നു
ചന്ദനക്കുളിര്‍വിരല്‍ത്തുമ്പാലൊരു
സിന്ദൂരക്കുറി ചാര്‍ത്തിയെന്‍ നെറ്റിയില്‍
ചന്തമഴും നിന്‍ രൂപമീയെന്നുടെ
ചിന്തയിലൊരു വിഷുക്കണിയായ്‌.
വിഷുക്കണി (കവിത: ജോസ്‌ ചെരിപുറം)വിഷുക്കണി (കവിത: ജോസ്‌ ചെരിപുറം)വിഷുക്കണി (കവിത: ജോസ്‌ ചെരിപുറം)
Join WhatsApp News
Moncy kodumon 2014-04-13 14:26:36
Poem is good.But the 4th stanza kallipennin  punchiri should
Change to manavattipennin punchiri 
vaayanakkaaran 2014-04-13 19:43:49
താള/വൃത്ത ബോധമുള്ളവർ മണവാട്ടിപ്പെണ്ണിൻ എന്ന് എഴുതില്ല മോൺസി.
വിദ്യാധരൻ 2014-04-14 08:13:33
കവി ബോധപൂർവ്വം കള്ളിപെണ്ണ് എന്ന് എഴുതിയതാണ്. കാരണം അത് ദ്വിതിയക്ഷരപ്രാസത്തെ അനുസരിക്കുന്നു കൂടാതെ 'കാവിൽ' നിന്ന് തൊഴുതു വരുന്ന സുന്ദരിയെയാണ് കവിതയുടെ അവസാനം ചിത്രീകരിക്കുന്നത് അല്ലാതെ പള്ളിയിൽ കുറുബാന കഴിഞ്ഞു വരുന്ന സ്ത്രീയെ അല്ല. കാല്പ്പനികതയും വിഷുവിന്റെ സന്തോഷവും കലര്ത്തി കവി മനോഹരമായ ഒരു കവിത രചിച്ചിരിക്കുന്ന
Jacko Mattukalayil 2014-04-15 09:28:35
കലികാല യുഗത്തിലെ കവികളുടെ ചിന്തകൾക്കൊരു ഉദാഹരണം. എന്തും സ്ത്രീമയം!  സ്ത്രീസൗന്ദര്യാസ്വാദന വർണന തന്നെ രാവിലെ മുതൽ വൈകുംവരെ, പിന്നെ ഉറങ്ങിത്തീരും വരെയും! പരിശുദ്ധതയോടെ കുളിച്ചു ചന്ദനം ചാർത്തി കണിക്കൊന്നയുടെ ഭംഗിയിൽ പുളകം കൊള്ളുന്ന പ്രകൃതിയുടെ മനോഹരിതയിൽ അർച്ചന കഴിഞ്ഞു മടങ്ങുന്ന യുവതിയുടെ മാദക സന്ദര്യദർശനത്തിൽ അയവിറക്കുന്ന  കവിതാ വിവര ണങ്ങൾ! കവിത അത്തരത്തിൽ നന്നായിട്ടുണ്ട് താനും. എന്റെ രണ്ടു പൈസ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക