Image

`കടംകൊടുത്ത ജീവിതം' നാടകം ന്യൂയോര്‍ക്കില്‍

ജോസ്‌ കാടാപുറം Published on 13 April, 2014
`കടംകൊടുത്ത ജീവിതം' നാടകം ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: സൗഹ്രുദത്തിനു വേണ്ടി രക്തസാക്ഷിയാകുന്ന മനുഷ്യരുടെ കഥപറയുന്ന `കടംകൊടുത്ത ജീവിതം' എന്ന നാടകം ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു. നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷിയാകുന്ന നാടകം മനോഹരമായ ദൃശ്യാവിഷ്‌കാരമാവുകയാണ്‌. ന്യൂയോര്‍ക്ക്‌ പൂജാ ആര്‍ട്‌സിന്റെ മൂന്നാമത്‌ നാടകമാണിത്‌.

ഷാജു മാത്യു പനയ്‌ക്കല്‍ (ന്യൂയോര്‍ക്ക്‌) സംവിധാനം ചെയ്യുന്ന ഈ നാടകത്തില്‍ കേരള പ്രൊഫഷണല്‍ നാടക രംഗത്ത്‌ പ്രശസ്‌തനായ ഫ്രാന്‍സീസ്‌ മാവേലിയുടെ രചനയില്‍ നിര്‍മ്മാണ നിര്‍വഹണം നടത്തിയിരിക്കുന്നത്‌ പൂജ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തകരാണ്‌. ഇതിനോടകംതന്നെ വടക്കേ അമേരിക്കയിലെ നാടക മത്സരങ്ങളില്‍ അഭിനയ മികവ്‌ തെളിയിച്ച ജെസി ജെയിംസ്‌, ഷാജു പനയ്‌ക്കല്‍, അപര്‍ണാ സന്തോഷ്‌, വര്‍ഗീസ്‌ ചുങ്കത്തില്‍, ജോര്‍ജ്‌ നമ്പ്യാപറമ്പില്‍, ബിനോയി ചെറിയാന്‍, ബോബി (ന്യൂയോര്‍ക്ക്‌) എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ നാടകത്തിന്റെ ആദ്യ രംഗാവതരണം മെയ്‌ മൂന്നാം തീയതി ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ യൂണിയന്‍ ടേണ്‍ പൈക്കിലുള്ള ഗ്ലെന്‍ ഓക്‌സ്‌ സ്‌കൂളില്‍ വെച്ച്‌ നടക്കും. ഈ മനോഹരമായ ദൃശ്യവിരുന്നിലേക്ക്‌ ഏവരേയും ക്ഷണിച്ചുകൊള്ളുന്നു.

നാടകം ബുക്ക്‌ ചെയ്യുന്നതിന്‌ ഷാജു പൂജാ ആര്‍ട്‌സ്‌ 516 851 5453.
`കടംകൊടുത്ത ജീവിതം' നാടകം ന്യൂയോര്‍ക്കില്‍
Join WhatsApp News
James K Abraham 2014-04-13 08:36:54
Drama stage was the most powerful Visual media among arts for past 100 years.Most of the filim actors have their talents fine tuned on stage before becoming to stardom.Please promote this event so that drama stage may not be forgotten like 'Telegram'
Manu 2014-05-06 04:46:05
The vigor to uphold drama stages in this era of quick entertainment is worth billion million likes. Way to go!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക