Image

കുര്യന്‍ വര്‍ഗീസ് ഫോമായുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

Published on 10 April, 2014
കുര്യന്‍ വര്‍ഗീസ് ഫോമായുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
കണക്റ്റിക്കട്ട് : കഴിഞ്ഞ നാല് ദശകമായി കണക്റ്റികട്ടില്‍ കര്‍മ്മരംഗത്തും, സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കുര്യന്‍ വരുഗീസ് ഫോമായുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നു.

കേരള അസോസിയേഷന്‍, കണക്റ്റിക്കട്ട് ന്റെ സ്ഥാപകരില്‍ ഒരാളും, തുടക്കം മുതല്‍ ഇതിന്റെ വളര്‍ച്ചക്ക് നേതൃത്വം നല്‍കിയ കുര്യന്‍ കഴിഞ്ഞ ആറു വര്‍ഷമായി മുന്‍ ന്യൂ ഇംഗ്ലണ്ട് റീജിയണല്‍ വൈസ് പ്രസിഡന്റ് (ഫോമാ) ഇപ്പോള്‍ നാഷ്ണല്‍ കമ്മിറ്റി മെംമ്പര്‍, ബൈലോ/ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്നീ പദവികളുമായി സേവനം അനുഷ്ഠിക്കുന്നുണ്ട്. ഫോമായ്ക്ക് 56-ല്‍ പരം മെംമ്പര്‍ഷിപ്പ് ലഭിക്കുന്നതില്‍ വേണ്ട സഹായം ലഭ്യമാക്കുകയും, മലയാളി സമൂഹത്തിന് ഒരു നല്ല നാളെയ്ക്കായുള്ള ശ്രമത്തിലുമാണ്.

മലയാളികള്‍ക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ ഇനിയും ധാരാളം അവസരങ്ങള്‍ ഉണ്ട് എന്നുള്ള പ്രതീക്ഷ കുര്യന് ഉണ്ട്. സ്വാര്‍ത്ഥ താല്‍പര്യങ്ങളേക്കാള്‍ വലുത്, മലനാടിന്റെയും, മലയാളിയുടെയും, ക്ഷേമമാണെന്ന് കണ്ട്, ഐക്യതയോടുകൂടി പ്രവര്‍ത്തിക്കുവാന്‍ ഫോമാ സഹായിക്കുമെന്നുള്ള വിശ്വാസത്തില്‍, ഒരു നല്ല നാളെയ മുന്നില്‍ കണ്ട്, സംഘടനയുടെ ഭാവിക്കുവേണ്ടി, പ്രവര്‍ത്തിക്കുമെന്നുള്ള പ്രതിജ്ഞയുമായി മുന്നോട്ടു പോകാന്‍ കുര്യ തയ്യാറായിട്ടാണ് ഈ രംഗത്തേയ്ക്ക് വരുന്നത്.

കേഴഞ്ചേരി സംഗമത്തിന്റെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ കമ്മിറ്റി മെമ്പറും- എന്നുള്ള നിലയില്‍, പമ്പാനദി സംരക്ഷണവും, ശുദ്ധീകരണവും, അതൊടൊപ്പം ആറന്‍മുള- എയര്‍പോര്‍ട്ട് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ തന്റെ അജണഅടയില്‍ ഉണ്ട്, സര്‍വ്വ കഴിവുകളും, സമയവും അതിനായി വിനിയോഗിക്കും.

വി.എസ്.ഐ.ഇ(വോളണ്ടിയേഴ്‌സ് ഇന്‍ സര്‍വ്വീസ് ഫോര്‍ ദി എഡ്യൂക്കേഷന്‍ ഓഫ് ഇന്ത്യ) എന്ന സംഘടനയുടെ ഒരു സജീവ പ്രവര്‍ത്തകനും, മറ്റ് പല സംഘടനകളുടെ ലീഡര്‍ എന്ന നിലകളില്‍ തിളങ്ങിയ കുര്യന്‍ വര്‍ഗീസ്, കോഴഞ്ചേരി- പാലത്തുംതലക്കല്‍ പരേതനായ ബായിയുടെ മകനാണ്. അമേരിക്കന്‍ റെഡ് ക്രോസിന്റെ ദീര്‍ഘകാല സേവനത്തില്‍ പല പ്രശംസകളും നേടിയിട്ടുണ്ട്. കണറ്റ്കട്ടിലെ - വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡില്‍ കുടുംബസമ്മേതം താമസിക്കുന്നു.

സംഘടനകളും, സംഘാടകരും, കൂടി വരുന്നതൊടൊപ്പം, മലയാളി സമൂഹം തളരുകയും, പുതിയ തലമുറയെ നമുക്ക് നഷ്ടപ്പെടുന്ന ഈ സാഹചര്യത്തില്‍ കുര്യന്റെ നേതൃത്വം മലയാളി സമൂഹത്തിന് ഒരു മുതല്‍ കൂട്ടായി തീരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.


കുര്യന്‍ വര്‍ഗീസ് ഫോമായുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക