Image

കന്നഡയോട്‌ താത്‌പര്യമില്ല: ബിപാഷ

Published on 14 April, 2014
കന്നഡയോട്‌ താത്‌പര്യമില്ല: ബിപാഷ
മുംബൈ: കന്നഡ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ ബോളിവുഡ്‌ നടി ബിപാഷ ബസു പറഞ്ഞതായി റിപ്പോര്‍ട്ട്‌. കന്നട ചിത്രത്തിലെ അതിഥി വേഷമാണ്‌ നടി വേണ്ടെന്നു വെച്ചത്‌. മാമു ടീ എങ്കടി എന്ന ചിത്രത്തില്‍ നിന്ന്‌ ബിപാഷ പിന്മാറിയ്‌. 28 ലക്ഷം രൂപയാണ്‌ ചിത്രത്തിനായി ബിപാഷയ്‌ക്ക്‌ നിര്‍മ്മാതാവ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. എന്നാല്‍ ചിത്രത്തില്‍ നിന്ന്‌ പിന്മാറുകയായിരുന്നും താരം. പ്രതിഫലത്തെച്ചൊല്ലിയല്ല താരം സിനിമയില്‍ നിന്ന പിന്മാറിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കും മറ്റുമായി സംവിധായകന്‍ പരമേഷ്‌ ബിപാഷയെ ക്ഷണിച്ചിരുന്നു. ഈ ക്ഷണവും ഇവര്‍ നിരസിച്ചു. ലക്ഷങ്ങള്‍ പ്രതിഫലം,പക്ഷേ ബിപാഷയ്‌ക്ക്‌ കന്നട വേണ്ട ചിത്രത്തില്‍ നിന്ന്‌ പിന്മാറിയതിനെപ്പറ്റി ബിപാഷ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കന്നട ചിത്രത്തില്‍ അഭിനയിച്ചാല്‍ തന്റെ സ്റ്റാര്‍ വാല്യു കുറയുമെന്ന്‌ കരുതിയാകാം താരം പിന്മാറിയതെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.
കന്നഡയോട്‌ താത്‌പര്യമില്ല: ബിപാഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക