Image

വിവാഹ കാര്യത്തില്‍ നരേന്ദ്രമോഡി കള്ളംപറയുകയാണെന്ന്‌ നഗ്മ

Published on 17 April, 2014
വിവാഹ കാര്യത്തില്‍ നരേന്ദ്രമോഡി കള്ളംപറയുകയാണെന്ന്‌ നഗ്മ
ഇന്‍ഡോര്‍: വിവാഹ കാര്യത്തില്‍ നരേന്ദ്രമോഡി കള്ളംപറയുകയാണെന്ന്‌ നടി നഗ്മ വെളിപ്പെടുത്തി. വിവാഹം ചെയ്യുമ്പോള്‍ മോദിക്ക്‌ പ്രായപൂര്‍ത്തിയായിരുന്നു എന്നാണ്‌ നഗ്മയുടെ അവകാശവാദം. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും മോദി ബോധപൂര്‍വ്വം നുണ പറയുകയാണ്‌ എന്നും നഗ്മ കുറ്റപ്പെടുത്തി.

ഇന്‍ഡോര്‍ പ്രസ്‌ ക്ലബ്ബില്‍ സംസാരിക്കവേയാണ്‌ നഗ്മ മോദിയുടെ വിവാഹക്കാര്യത്തെ കുറിച്ച്‌ വാചാലയായത്‌. വിവാഹം ചെയ്യുന്ന സമയത്ത്‌ പ്രായപൂര്‍ത്തിയായതിന്‌ തെളിവുകളുണ്ട്‌. േേമാദിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ താന്‍ വിവാഹിതനാണ്‌ എന്ന കാര്യം മോദി മറച്ചുവെക്കുകയായിരുന്നു. ഭര്‍ത്താവിനാല്‍ ത്യജിക്കപ്പെട്ടിട്ടുമ മാതൃകാ ജീവിതം നയിക്കുന്ന യശോദ ബെന്നിനെ നഗ്മ പ്രശംസിച്ചു. കോണ്‍ഗ്രസിന്റെ മീററ്റിലെ സ്ഥാനാര്‍ഥിയാണ്‌ നഗ്മ.
വിവാഹ കാര്യത്തില്‍ നരേന്ദ്രമോഡി കള്ളംപറയുകയാണെന്ന്‌ നഗ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക