Image

ഒറ്റപ്പെട്ടവരുടെ കഥയുമായി `ഇലത്തുമ്പിലെ മഴ'

Published on 17 April, 2014
ഒറ്റപ്പെട്ടവരുടെ കഥയുമായി `ഇലത്തുമ്പിലെ മഴ'
വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടവരുടെ കഥ പറയുന്ന `ഇലത്തുമ്പിലെ മഴ' കലേഷ്‌ നേത്ര സംവിധാനം ചെയ്യുന്നു. ധന്യ ആളൂക്കാരന്റെ രചനയും ബിജു ചെറുകുന്നം നിര്‍മ്മാണവും നിര്‍വഹിക്കുന്നു.

സ്വന്തം ഭര്‍ത്താവിന്റെ നിശബ്‌ദമരണം മനസിന്റെ താളം തെറ്റിച്ചെങ്കിലും ഭാരതിയമ്മ യ്‌ക്ക്‌ മക്കളും മരുമക്കളും പേരക്കുട്ടികളുമായി സ്വന്തക്കാരേറെയാണ്‌. വാര്‍ദ്ധക്യം ഉത്സാഹത്തോടെ ജീവിക്കേണ്‌ട സമ യം പക്ഷെ, മകള്‍ക്ക്‌ അമ്മ ഒരു ഭാരമായിത്തുടങ്ങി എന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ വീട്‌ വിട്ടിറങ്ങിപ്പോയ ഭാരതിയമ്മയുടെ ജീവിതത്തിലെ ചില ആകസ്‌മികസംഭവങ്ങളുടെ ദൃശ്യാവിഷ്‌ കാരമാണ്‌ ഇലത്തുമ്പിലെ മഴ. ഇവിടെ ഭാരതിയമ്മയായി അവതരിപ്പിക്കുന്നത്‌ 1977ല്‍ മികച്ച അഭിനേത്രിക്കുളള കേരളാ സ്റ്റേറ്റ്‌ അവാര്‍ഡ്‌ വാങ്ങിയ ശാന്തകുമാരിയാണ്‌.

കൂടാതെ കോട്ടയം സോമരാജ്‌, കലേഷ്‌ നേത്ര, കാഞ്ഞൂര്‍ മത്തായി, സതീഷ്‌ ശങ്കര്‍, കല്ലമ്പലം വിജയന്‍, ബിനു അടിമാലി, ദിയ, രേഷ്‌മ, ഗീതു, ഇന്ദു, ബേബി അതിത, ബേബി ദേവാംഗന, മാസ്റ്റര്‍ കണ്ണന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ഒറ്റപ്പെട്ടവരുടെ കഥയുമായി `ഇലത്തുമ്പിലെ മഴ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക