മഞ്ജുവുമായിട്ടുള്ള തന്റെ വിവാഹ ജീവിതം പരാജയമായിരിക്കുന്നു എന്ന് നടന് ദിലീപ് തുറന്നു സമ്മതിക്കുന്ന അഭിമുഖം പ്രമുഖ വനിതാ വാരികയില്‍ വന്നിരിക്കുന്നു. ആദ്യമായിട്ടാണ് ദിലീപ് മഞ്ജു ദമ്പതികളില്‍ ഒരാള്‍ ഈ വിഷയത്തില്‍ ഇത്രത്തോളം തുറന്ന അഭിപ്രായ പ്രകടനം നടത്തുന്നത്. ഇരുവരും ഒരു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ് എന്ന് എല്ലാവര്ക്കും അറിയുമായിരുന്നുവെങ്കിലും ഇരുവരും തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ച് ഒരിടത്തും മനസു തുറന്നിരുന്നില്ല. മഞ്ജുവാകട്ടെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോഴും അഭിനയിച്ചു തുടങ്ങിയപ്പോഴും സ്വന്തമായി ലേഖന പരമ്പര എഴുതുമ്പോഴും പുസ്തക മിറക്കിയപ്പോഴും ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് തീര്‍ത്തും മൗനം പാലിച്ചിരുന്നു. എല്ലാവര്ക്കും അറിയുന്നതാണ് പക്ഷെ അവര്‍ അതിനെക്കുറിച്ച് നിശബ്ദത പാലിച്ചു. ഇതേ നയം തന്നെയായിരുന്നു ദിലീപും സ്വീകരിച്ചത്.
എന്നാല്‍ ആദ്യമായി ദിലീപ് തന്റെ മനസു തുറന്നപ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തതയോടെ എന്നാല്‍ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കി ദിലീപ് പറഞ്ഞിരിക്കുന്നു. ഒപ്പം തന്റെ പുതിയ സിനിമയില്‍ മഞ്ജുവിനെതിരെ പരോക്ഷമായി വിമര്‍ശനങ്ങളും ഉയര്‍ത്തുന്നു ദിലീപ്.
സ്വന്തം മകള്‍ക്കൊപ്പമുള്ള കവര്‍ ചിത്രമടക്കമാണ് ദിലീപ് മാസികയില്‍ പ്രത്യക്ഷപ്പെടുന്നത്. മകള്‍ ദിലീപിനൊപ്പം തന്നെ. മകള്‍ക്ക് ഏറെയിഷ്ടവും അച്ഛനെ തന്നെ. ഒരുപക്ഷെ ഈ ദാമ്പത്യ പരാജയത്തിനിടയിലും ദിലീപിന് ശക്തി പകരുന്നത് മകള്‍ മിനീക്ഷിയുടെ സ്നേഹം തന്നെയായിരിക്കും.
മഞ്ജുവാര്യരുമായി പ്രണയിച്ച് വിവാഹം ചെയ്തതാണെന്നും 14 വര്‍ഷം സന്തോഷം നല്കുന്ന കുടുംബ ജീവിതമായിരുന്നുവെന്നും ദിലീപ് അഭിമുഖത്തില്‍ തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ മഞ്ജു സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലായിരുന്നു എന്നും ദിലീപ് പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജു തീരുമാനിച്ചതും അതോടെ കുടുംബത്തില്‍ നിന്നും പിന്‍വാങ്ങിയതും സ്വന്തം മകളുടെ കാര്യം പോലും ശ്രദ്ധിക്കാതെ മറ്റൊരു ജീവിതത്തിലേക്ക് മാറിയതും അല്പം ദുഖത്തോടെ തന്നെയാണ് ദിലീപ് പങ്കുവെക്കുന്നത്. സ്നേഹിച്ച് ഒപ്പം നിന്നൊരാള്‍ പെട്ടന്നൊരു നാള് ഇങ്ങെയൊരു തീരുമാനമെടുത്ത് അകന്നു പോകുന്നത് ഒരു ഷോക്കാണെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ദിലീപ് പറയുന്നു. ഒപ്പം തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണം കാവ്യമാധവനല്ലെന്നും ദിലീപ് പറയുന്നുണ്ട്. കാവ്യ തന്റെ സുഹൃത്ത് മാത്രമാണെന്നും ദിലീപ് പറയുന്നു. എന്തു തന്നെയായാലും ഇനി പഴയൊരു ജീവിതത്തിലേക്ക മടക്കം തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സാധ്യമായിരിക്കില്ല എന്ന് തന്നെയാണ് ദിലീപ് പറയുന്നത്. ഒരിക്കല്‍ ജീവിതത്തിലെ രസതന്ത്രം മുറഞ്ഞ് വഴി പിരിഞ്ഞാല്‍ പിന്നെ കൂടിച്ചേരാന്‍ പ്രയാസമെന്നാണ് ദിലീപ് പറയുന്നത്. എന്തായാലും ഈ സമയത്ത് ദിലീപ് ഇങ്ങനെയൊരു അഭിമുഖം നല്‍കിയത് അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ സഹായകരമായി. സിനിമയില്‍ തനിക്കൊപ്പം നിന്ന പലരും തന്നെ ഈ സമയത്ത് കണ്ടില്ലെന്ന് നടിച്ചുവെന്നും ദിലീപ് പറയുന്നുണ്ട്. യഥാര്‍ഥ്യം മറച്ചു വെക്കുന്നതിനേക്കാള്‍ നല്ലത് തുറന്നു സമ്മതിക്കുന്നത് തന്നെയാണ്. എന്നാല്‍ മറ്റൊരാളെ ചെളിവാരിയെറിയുന്ന പരിപാടിക്കൊന്നും ദിലീപ് അഭിമുഖത്തില്‍ മുതിര്‍ന്നിട്ടില്ല. വലിയ കുറ്റപ്പെടുത്തലുമില്ല. യാഥാര്‍ഥ്യത്തെ സ്വീകരിച്ച പക്വതയുള്ള ഒരു മകളുടെ അച്ഛനില്‍ നിന്നും വരുന്ന വാക്കുകളാണ് ദിലീപില്‍ നിന്നും വന്നിരിക്കുന്നത്.
എന്നാല്‍ ദിലീപിന്റെ പുതിയ ചിത്രമായ റിംഗ്മാസ്റ്ററില് തന്റെ പതിവു ശൈലിയായ ഹാസ്യത്തിലൂടെ മഞ്ജുവിനെ അല്പമൊക്കെയൊന്ന് പരിഹസിക്കുവാനും വിമര്‍ശിക്കുവാനും ദിലീപ് മുതിരുന്നുണ്ട്. റാഫി ഒരുക്കിയിരിക്കുന്ന റിംഗ് മാസ്റ്ററില്‍ ഹണി റോസ് അവതരിപ്പിക്കുന്ന ഡയാന എന്ന ചലച്ചിത്ര നായികയാണ് നെഗറ്റീവ് കഥാപാത്രം. ഈ കഥാപാത്രത്തെ കണക്കിന് പരിഹസിക്കുകയാണ് ചിത്രത്തിലൂടെ. ദിലീപ് അവതരിപ്പിക്കുന്ന പ്രിന്‍സ് എന്ന നായക കഥാപാത്രവുമായി സ്നേഹത്തിലായിരുന്ന ഡയാന സിനിമ ലഭിക്കുമ്പോള്‍ എല്ലാം മറക്കുന്നു. പ്രിന്‍സിനെ തള്ളിപ്പറയുന്നു പക്ഷെ ഉയരങ്ങളിലെത്തുമ്പോള്‍ ഡയാനക്ക് ഉണ്ടാവുന്ന പതനം വളരെ വലുതാണ്. അപ്പോള്‍ വ്യക്തി ബന്ധങ്ങള്‍ മറന്ന് പ്രശസ്തിക്കും കരിയറിനും പിന്നാലെ പായുന്നവര്‍ തിരിച്ചറിയേണ്ടത് ശ്വാശ്വതമായത് എന്നും കുടുംബ ബന്ധവും ആത്മബന്ധവുമാണ് എന്ന് പ്രിന്‍സ് ഡയാനയെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു. ഇവിടെയാണ് റിംഗ്മാസ്റ്റര് എന്ന ചിത്രം അവസാനിപ്പിക്കുന്നത്. ചിത്രത്തിലൂടെ പറയുന്നതെല്ലാം ദിലീപിന് മഞ്ജുവിനോടുള്ള മറുപടികള്‍ തന്നെയാണെന്ന് പ്രേക്ഷകര്‍ക്കും വേഗത്തില്‍ തന്നെ വ്യക്തമാകും.
എന്തായാലും വിഷു ചിത്രങ്ങളില്‍ ഏറ്റവുമധികം ഹിറ്റാവുന്നത് റിംഗ്മാസ്റ്റര് തന്നെ. പരാജയങ്ങള്‍ അറിയാത്ത നായകന് എന്ന ഇമേജ് ഒരിക്കല്‍ കൂടി ദിലീപിന് സ്വന്തമാകുന്നു. ഇനി അറിയേണ്ടത് അടുത്ത മാസം എത്തുന്ന മഞ്ജു ചിത്രമായ ഹൗ ഓള്‍ഡ് ആര് യു എന്ന സിനിമയെക്കുറിച്ചാണ്. മഞ്ജുവിന്റെ സിനിമയൊന്നും തന്നെ ബാധിക്കാന്‍ പോകുന്നില്ല എന്ന് ദിലീപ് അഭിമുഖത്തിലും വ്യക്തമാക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല