Image

ആനന്ദന്‍ നിരവേലിനു ഫേസ്ബുക്ക് കൂട്ടായ്മ

എബി ആനന്ദ്, ഫ്‌ളോറിഡ Published on 24 January, 2014
ആനന്ദന്‍ നിരവേലിനു ഫേസ്ബുക്ക് കൂട്ടായ്മ
ഫ്‌ളോറിഡ : ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശ്രീ. ആനന്ദന്‍ നിരവേലിനു വേണ്ടി ഫേസ്ബുക്ക് കൂട്ടായ്മ. സൗത്ത് ഫ്‌ളോറിഡയില്‍ വച്ചു നടന്ന യോഗത്തില്‍ "റെഡി ഫോര്‍ ആനന്ദന്‍" എന്ന പേരില്‍ ആരംഭിച്ച ഫേസ്ബുക്ക് അക്കൗണ്ടിന്റെ ലോഞ്ചിംഗ് പ്രസ്‌ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യൂ വര്‍ഗീസ് നിര്‍വഹിച്ചു. തുടര്‍ന്നു നവകേരള കമ്മറ്റി, മുന്‍ പ്രസിഡന്റുമാര്‍, പാം ബീച്ച് അസ്സോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയവര്‍ ആനന്ദന്‍ നിരവേലിനു ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്നു നടത്തിയ മറുപടി പ്രസംഗത്തില്‍ ശ്രീ. ആനന്ദന്‍ നിരവേല്‍, ഇങ്ങനെ ഒരു ആശയം കൊണ്ടുവന്ന നവകേരളയുടെ മുന്‍ പ്രസിഡന്റ് ശ്രീ. ജിജി നീലത്തുമുക്കിലിനോടുള്ള നന്ദി രേഖപ്പെടുത്തുകയും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട് :എബി ആനന്ദ്, ഫ്‌ളോറിഡ


ആനന്ദന്‍ നിരവേലിനു ഫേസ്ബുക്ക് കൂട്ടായ്മ
ആനന്ദന്‍ നിരവേലിനു ഫേസ്ബുക്ക് കൂട്ടായ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക