Image

വിഷുവും ഈസ്റ്ററും മതമൈത്രിയുടെ മനോജ്ഞഭാവം (സണ്ണി മാമ്പിള്ളി)

Published on 16 April, 2014
 വിഷുവും ഈസ്റ്ററും മതമൈത്രിയുടെ മനോജ്ഞഭാവം (സണ്ണി മാമ്പിള്ളി)
ന്യൂജേഴ്‌സി: വസന്തോദയത്തിന്റെ വര്‍ണ്ണാഭയില്‍ മേടം ഒന്നിന് ഹിന്ദുക്കള്‍ വിഷും അതേ അവസരത്തില്‍ തന്നെ ക്രിസ്ത്യാനികള്‍ പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററും ആഘോഷിക്കുന്നു. പൗരാണിക സംസ്കാരത്തിന്റെ പ്രഭാകേന്ദ്രമായ ഭാരതത്തില്‍ അനുഷ്ഠിക്കപ്പെടുന്ന ഈ രണ്ട് ആഘോഷങ്ങളും മതമൈത്രിയുടെ മനോജ്ഞ ഭാവമാണുണര്‍ത്തുന്നത്.

വിഷു ആഘോഷിക്കുന്ന മേടം ഒന്നിന്റെ പ്രത്യേകത. അന്നത്തെ പകലിന്റേയും രാത്രിയുടേയും ദൈര്‍ഘ്യം തുല്യമാണ് എന്നതാണ്. പ്രകൃതി തന്നെ എല്ലാറ്റിനേയും തുല്യതയിലാക്കുന്നു. വെളുത്തവാവെന്നോ കറുത്തവാവെന്നോ ഉയര്‍ന്ന ജാതിക്കാരനെന്നോ, താഴ്ന്ന ജാതിക്കാരനെന്നോ ഭേദചിന്ത കൂടാതെ എല്ലാവരേയും സമഭാവനയോടെ വീക്ഷിക്കാനുള്ള സന്ദേശമാകാം പ്രകൃതി നമുക്കൊരുക്കുന്നത്.

ആനന്ദ സംതൃപ്തിനിറഞ്ഞ ഒരു ഭാവിക്കുവേണ്ടി കേരളീയര്‍ കൃഷി തുടങ്ങുന്ന അവസരമാണ് വിഷു. ഐശ്വര്യത്തിന്റെ ദിവസങ്ങളെയാണ് പിന്നീടവര്‍ കാത്തിരിക്കുക. മരവിച്ചുനിന്നിരുന്ന മരങ്ങളും ചെടികളും പുഷ്പിക്കുന്നു. കൊന്നയും മരതകവുമെല്ലാം പൂത്തുലയുന്നനേരം. പ്രകൃതിയാകെ നിറച്ചാര്‍ത്തണിയുന്ന കാലം. ഭൂതലമെങ്ങും പുതുമുകളാല്‍ പുളകിതമാകുന്നു. അതുകൊണ്ടുതന്നെ വിഷു ഭൂമിയുടെ ജന്മദിനമായി കരുതപ്പെടുന്നു.

ഒരു പുതിയ ജീവിതത്തിന്റെ തുടക്കംകുറിക്കുന്നവയാണ് വിഷുദിനം. കുട്ടികളെ പുലര്‍കാലെ എഴുന്നേല്‍പിച്ച് മുതിര്‍ന്നവര്‍ അവരുടെ കണ്ണുകള്‍ പൊത്തി കര്‍പ്പൂര ദീപങ്ങള്‍ കത്തിജ്വലിക്കുന്ന അലങ്കരിച്ച പൂജാമുറിയില്‍ അവരെ കൊണ്ടുവന്ന് ഈശ്വരസവിധം മിഴിതുറപ്പിക്കുന്നു. ഒരു പുതു ജീവിതത്തിന്റെ തുടക്കം ഈ ഈശ്വര സന്നിധിയില്‍ നിന്നാരംഭിക്കുന്നു.

വിഷുക്കൈനീട്ടത്തിലൂടെ ബന്ധുക്കുളും മിത്രങ്ങളും പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നു. സ്‌നേഹത്തിന്റേയും പങ്കുവെയ്ക്കലിന്റേയും സത്ഭാവ ചിന്തകള്‍ ചിറകുവിടര്‍ത്തുകയാണിവിടെ.

ഈസ്റ്ററാകട്ടെ ക്രൈസ്തവരെ സംബന്ധിച്ചടത്തോളം പ്രത്യാശയും പ്രതീക്ഷയും നിറഞ്ഞ ഒരു പുതിയ ക്രിസ്തീയ ജീവിതത്തിന്റെ തുടക്കംകുറിക്കലാണ്. ദുഖദുരിതങ്ങളുടെ ദുഖവെള്ളിയും ദുഖശനിയും പീഢാനുഭവ യാത്രയും പിന്നിട്ട് യേശു കുരിശില്‍ ആത്മത്യാഗം ചെയ്തു. സ്ഥാനമാനങ്ങളുടെ മോഹനസ്വപ്നങ്ങളുമായി കൂടെ നടന്ന ശ്ശീഹന്മാര്‍ യേശുവിന്റെ മരണത്തോടെ പ്രതീക്ഷകളറ്റ് ഭയവിഹ്വലരായി മുറിക്കുള്ളില്‍ കഴിഞ്ഞപ്പോഴാണ് സന്തോഷവും ധൈര്യവുമുളവാക്കുന്ന യേശുവിന്റെ ഉത്ഥാനവാര്‍ത്ത നല്‍കുന്നത് പ്രത്യാശയുടേയും പ്രതീക്ഷയുടേയും പ്രഭാപൂരം വിതറുന്ന ഈസ്റ്റര്‍ എന്ന പുണ്യദിനമാ­ണ്.
 വിഷുവും ഈസ്റ്ററും മതമൈത്രിയുടെ മനോജ്ഞഭാവം (സണ്ണി മാമ്പിള്ളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക