Image

കലാഭവന്‍ മണിയുടെ ഭാഗ്യക്കേട്‌

അനില്‍ പെണ്ണുക്കര Published on 21 April, 2014
കലാഭവന്‍ മണിയുടെ ഭാഗ്യക്കേട്‌

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ ഇപ്പോഴാണ് പുറത്തിറങ്ങിയിരുന്നുവെങ്കില്‍ കലാഭവന്‍ മണിക്ക് ഒരു ദേശീയ പുരസ്‌കാരം ഉറപ്പായും ലഭിക്കുമായിരുന്നു.
തലവരകൂടി നന്നാകണം എന്ന് പറയും.എങ്കിലും മണി നല്ല നടനല്ല എന്നാരും പറയില്ല. കയ്യില്‍ കിട്ടിയ റോളുകളെല്ലാം നന്നാക്കിയ അഭിനേതാവ് ദേശീയ -സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉടന്‍ വരും വിവാദങ്ങള്‍ അവാര്‍ഡ് കിട്ടാത്തവര്‍ കിട്ടിയവരെയും ജൂറിയേയും ഇത്തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരാജിന് സംസ്ഥാന സര്‍ക്കാര്‍ മികച്ച കോമഡി നടനുള്ള പുരസ്‌കാരം നല്‍കി വാഴ്ത്തി.
അദ്ദേഹം വിവാദങ്ങള്‍ക്ക് ഇടം നല്‍കാതെ രണ്ടു കയ്യും നീട്ടി അതും സ്വീകരിക്കുമെന്ന് പറഞ്ഞു.
അദ്ദേഹം ഒരു നല്ല നടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു ഡോ.ബിജു എന്ന സംവിധായകന്റെ പേരറിയാത്തവര്‍ എന്ന സിനിമമയിലെ വേഷത്തിനാണ് സുരാജിന് ദേശീയ പുരസ്‌കാരം ലഭിച്ചവരെങ്കില്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലെ തമാശകള്‍ക്കാണ് സുരാജിന് മികച്ച കൊമേഡിയന്‍ പുരസ്‌കാരം കിട്ടിയത്. ഇന്നലെ സൂര്യാ ടിവിയില്‍ ദൈവത്തന്റെ സ്വന്തം ക്ലീറ്റസ് കണ്ടപ്പോഴാണ് സംസ്ഥാന ജൂറി ക്ലീറ്റസ് കണ്ടില്ല എന്നു മനസ്സിലായത്.
ഗലിം കുമാറിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴാണ് ആദ്യം പലരും ഞെട്ടിയത്. മിമിക്രി കാട്ടി നടക്കുന്നവര്‍ക്ക്  അവാര്‍ഡോ ? എന്താ..കഥ ?
ദാണ്ട് ..പിന്നേം മിമിക്രിക്ക് അവാര്‍ഡ്…
മിമിക്രി ഒരു കലയല്ല എന്ന് കേരളത്തിലെ അഭിനവ സമാന്തരീയ സംവിധായകന്മാര്‍ പലരും പറയാറുണ്ട് . താടിയും മുടിയും നീട്ടി വളര്‍ത്തി നടന്നാലും ആളുകള്‍ ചിരിക്കും എന്ന് ജനങ്ങള്‍ക്ക് അിറയല്ലല്ലോ?
ഒരു നടന് വേണ്ട ഏറ്റവും  വലിയ കഴിവ് എന്താണ് ? ഒബ്‌സര്‍വേഷന്‍ എന്ന് ഇംഗ്ലീഷിലും നിരീക്ഷണം എന്ന മലയാളത്തിലും പറയും. മറ്റൊരാളിന്റെ രൂപവും , ശബ്ദവും അവതരിപ്പിക്കുക എന്നത് നിരന്തരമായ നിരീക്ഷണത്തിന്റെയും, പരിശീലനത്തിന്റെയും ഒടുവിലേ സാധിക്കൂ.അതുകൊണ്ട് ആളെ ചിരിപ്പിക്കുക എന്ന ത് നിസ്സാര കാര്യമല്ല.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ മണിയുടെ പ്രകടനം മിമിക്രിയാണെന്ന് ആര്‍ക്കും തോന്നിയില്ല. കണ്ണു നനയാതെ ആ ചിത്രം കാണാന്‍ മലയാളിക്ക് കഴിയുമോ? എന്നാല്‍ ആ ചിത്രം ദേശീയ അവാര്‍ഡ് പരിഗണനയ്ക്ക് വന്നപ്പോള്‍ മോഹന്‍ലാലും മണിയും അവസാനറൗണ്ടിലെത്തി. അന്നത്തെ ജൂറി ചെയര്‍മാന്‍ മണിയുടെ അഭിനയം കണ്ട് ഞെട്ടിപ്പോയി. മനോഹരമായ പകര്‍ന്നാട്ടം എന്നൊക്കെ മണിയുടെ അഭിനയത്തെ വാഴ്ത്തി. അവസാനം ജൂറി ചെയര്‍മാന്റെ വോട്ടു കിട്ടി മണി മികച്ച നടനാകുമെന്ന സ്ഥിതി വന്നപ്പോള്‍ കേരളത്തില്‍ നിന്നും ജൂറി മെമ്പറായിപ്പോയ ഒരു സമാന്തരീയ സംവിധായകന്‍ ജൂറി ചെയര്‍മാന്റെ ചെവിയില്‍ പറഞ്ഞു ദിസ് ഈസ് നോട്ട് ആക്ടിംഗ്, ഇറ്റ് ഈസ്  മിമിക്രി എന്ന് . അങ്ങനെ മണിക്ക് ദേശീയ അവാര്‍ഡും പോയി.
എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി. അതിനു കാരണം മറ്റൊന്നുമല്ല. ചെറിയ നടന്‍ മാര്‍ക്കൊക്കെ അവാര്‍ഡ് കിട്ടാന്‍ തുടങ്ങിയപ്പോ മുന്തിയ നടന്‍മാര്‍ക്കൊക്കെ അവാര്‍ഡുകളോട് പുച്ഛം കാട്ടാന്‍ തുടങ്ങി. ഇതൊന്നും ഒരു വിഷയമേയല്ല എന്ന മട്ടിലായി കാര്യങ്ങള്‍ . എന്തായാലും മലയാളിക്ക് അഭിമാനിക്കാം നമ്മോടൊപ്പം നടന്ന , നടക്കുന്ന സുരാജിനും , സലിംകുമാറിനുമൊക്കെ ദേശീയ അംഗീകാരം ലഭിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നതുപോലെ .. അങ്ങനെയല്ലെ തോന്നുക ?

സാമൂഹ്യപാഠം

ഇനി ജഗതിക്കും, വേണു ചേട്ടനും എന്നാണ് ദേശീയ പുരസ്‌കാരം ലഭിക്കുക?

 


കലാഭവന്‍ മണിയുടെ ഭാഗ്യക്കേട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക