Image

ഈസ്റ്റര്‍ പിറ്റേന്നത്തെ പോസ്റ്റിങ്ങ്‌ (കവിത: റെജിസ്‌ നെടുങ്ങാടപ്പള്ളി)

Published on 21 April, 2014
ഈസ്റ്റര്‍ പിറ്റേന്നത്തെ പോസ്റ്റിങ്ങ്‌ (കവിത: റെജിസ്‌ നെടുങ്ങാടപ്പള്ളി)
അവരുടെ
മഹാ ശവഭോഗത്താല്‍, കലണ്ടറിലെ നല്ല
വെള്ളി കറുത്തു ..

ഞാനോ ഭൂമിയുടെ വിരുന്നുകാരന്‍,
കൊത്തു പണികളൊന്നുമില്ലാത്ത
കറുത്ത
നിറത്തിലൊരു മരത്തടി .
കേറിക്കിടക്കാനൊരു
കുരിശും
കോരിക്കുടിക്കാന്‍
കുറെ വീഞ്ഞും;
പള്ളിയിലൊന്നും പോകാതെ, റവറണ്ട്‌ ആകാതെ,
വരികളൊന്നും പ്രസ്സിദ്ധീകരിക്കാതെ....
എന്നിട്ടും മറിയേ
എന്തിനെന്റെ വരവിനു കാക്കുന്നു ??

കാല്‍ കഴുകലിനു ശേഷം,
കാല്‍വരിയില്‍ പിടയുന്ന
കാള, കോഴി, പോത്ത്‌, പശു, മത്സ്യം, താറാവ്‌
ഇത്യാദി സാന്ദ്രവിലാപങ്ങള്‍ക്ക്‌ LIKE -പതിനൊന്ന്‌ !
നട്ടാല്‍ കിളിര്‍ക്കാത്ത
നുണകളുമായി ഡിസംബര്‍ 25 വരെയുള്ള കാത്തിരിപ്പും.

ഓരോ
യൂദായും ജനിക്കുന്നത്‌
ക്രിസ്‌തുവായി കൊല്ലപ്പെടാനും, ഭൂമിയിലേക്ക്‌
ബുദ്ധനായി
ഉദ്ധരിക്കാനുമാണെന്ന്‌ FACE BOOK ലൊരുത്തന്റെ TIME LINE- ല്‍...
ഈസ്റ്റര്‍ പിറ്റേന്നത്തെ പോസ്റ്റിങ്ങ്‌ (കവിത: റെജിസ്‌ നെടുങ്ങാടപ്പള്ളി)
Join WhatsApp News
റെജിസ് നെടുങ്ങാടപ്പള്ളി 2014-04-22 16:03:25
ഇത് പോലെ, ആധുനികതയെ മാറി കടന്നുള്ള ഒരു ജാതി ന്യൂജെനെറേഷൻ ആത്മീയ കവിത ആരും എഴുതി കണ്ടിട്ടില്ല......
vaayanakkaaran 2014-04-22 17:23:19
ഇതുപോലത്തെ, കവിതയുടെ ഒരുജാതി മഹാഭോഗത്തെ, എത്ര ലൈക്ക് അടിച്ചാലും നേരെയാവില്ല.
vayanakaran 2014-04-22 19:53:34
പതിനൊന്ന് ലൈക്ക് ഇയ്യിടെ ഇ-മലയാളിയിൽ വന്ന
ഒരു കവിതക്കായിരുന്നു. ഈസ്റ്റർ ദിവസം
ജനം മാംസ ഭുക്കാകുന്നതിനെ കുറിച്ച് ...
വിദ്യാധരൻ 2014-04-23 06:42:31
ഞാൻ ഈ കവിതയുടെ ജാതി നിർണ്ണയിക്കാൻ കുറെ പാടുപെട്ടെങ്കിലും ഒടുവിൽ അത് നപുംസകമാണെന്ന് മനസ്സിലായി. 'ശവഭോഗം' -മാണ് സൂചന വാക്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക