Image

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലി വീണ്ടും വിവാദം:പാടിയത് പ്രദീപ്; അവാര്‍ഡ് ലഭിച്ചത് കാര്‍ത്തിക്കിന്

Published on 21 April, 2014
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലി വീണ്ടും വിവാദം:പാടിയത് പ്രദീപ്; അവാര്‍ഡ് ലഭിച്ചത് കാര്‍ത്തിക്കിന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലി വീണ്ടും വിവാദം. മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചത് കാര്‍ത്തിക്കിനാണ്. എന്നാല്‍, അവാര്‍ഡിനര്‍ഹമായ ഗാനം ആലപിച്ചത് കാര്‍ത്തിക് അല്ളെന്നതാണ് പുതിയ വിവാദം. ഒറീസ എന്ന ചിത്രത്തിലെ ‘ജന്മാന്തരങ്ങള്‍’ എന്ന ഗാനത്തിനാണ് അവാര്‍ഡ്.

എന്നാല്‍, ആ ഗാനം പാടിയത് പ്രദീപ് ചന്ദ്രകുമാറാണെന്ന വെളിപ്പെടുത്തലുമായി സംഗീത സംവിധായകന്‍ രതീഷ് വേഗ രംഗത്തത്തെി.
അവാര്‍ഡിനായി നാമനിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ സത്യവാങ്മൂലംകൂടി നല്‍കേണ്ടതുണ്ട്. മികച്ച ഗായകനുള്ള അവാര്‍ഡിനായി ചലച്ചിത്ര അക്കാദമിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ കാര്‍ത്തികിന്‍െറ പേരാണ് നല്‍കിയിരിക്കുന്നത്.
സമര്‍പ്പിച്ച രേഖകളിലെല്ലാം ഗാനമാലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ വിവാദമുണ്ടായപ്പോള്‍ മാത്രമാണ് ചലച്ചിത്ര അക്കാദമിയും ജൂറിയും ഇക്കാര്യം അറിയുന്നത്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ സീഡിതന്നെയാണ് അവാര്‍ഡിനും സമര്‍പ്പിക്കേണ്ടതെന്ന പ്രാഥമിക നിയമമാണ് ഇവിടെ തെറ്റിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് നല്‍കിയ സീഡിയിലും കണ്ട സിനിമയിലും കാര്‍ത്തിക്കിന്‍െറ പേരാണ് രേഖപ്പെടുത്തിയിരുന്നതെന്നും പുതിയ വിവാദങ്ങളെക്കുറിച്ച് അറിയില്ളെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ പറഞ്ഞു.

കാര്‍ത്തിക്കിനെക്കൊണ്ടാണ് സിനിമയില്‍ ആദ്യം പാടിച്ചത്. എന്നാല്‍, പാട്ട് വേണ്ടത്ര നന്നായില്ളെന്ന് തോന്നിയപ്പോള്‍ പ്രദീപിനെക്കൊണ്ട് വീണ്ടും പാടിച്ചെന്നാണ് സംഗീത സംവിധായകന്‍ രതീഷ് വേഗ പറയുന്നത്. തെറ്റു തിരുത്താന്‍ ജൂറിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ക് പാടിയത് പ്രദീപായിരുന്നെന്ന് ഒറീസ സിനിമയുടെ സംവിധായകന്‍ എം. പത്മകുമാര്‍ പറഞ്ഞു.

കാര്‍ത്തിക് പാടിയത് ട്രാക്കാണെന്ന് അവാര്‍ഡ് കമ്മിറ്റിയെ അറിയിച്ചിരുന്നു -രതീഷ് വേഗ
തൃശൂര്‍: താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘ഒറീസ’ എന്ന സിനിമയിലെ ഗാനത്തിന് ഗായകന്‍ കാര്‍ത്തിക് പാടിയത് ട്രാക്കാണെന്ന് ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയെ അറിയിച്ചിരുന്നുവെന്ന് സംഗീത സംവിധായകന്‍ രതീഷ് വേഗ. പ്രദീപ് ചന്ദ്രകുമാര്‍ പാടിയ പാട്ടാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ഇതും കൃത്യമായി അറിയിച്ചിരുന്നു. ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആളുമാറി നല്‍കിയെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു തൃശൂര്‍ സ്വദേശിയായ രതീഷ്. ‘ഒറീസ’ സിനിമയിലെ ഗാനത്തിന് കാര്‍ത്തിക്കിന് അവാര്‍ഡ് നല്‍കുന്നതായാണ് പ്രഖ്യാപനം വന്നത്.
എന്നാല്‍, സിനിമയില്‍ പാട്ട് പാടിയത് പ്രദീപ് ചന്ദ്രകുമാറാണ്. ഇക്കാര്യം ജൂറിയെ അറിയിച്ചിരുന്നുവെന്നും രതീഷ് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലി വീണ്ടും വിവാദം:പാടിയത് പ്രദീപ്; അവാര്‍ഡ് ലഭിച്ചത് കാര്‍ത്തിക്കിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക