Image

മൂന്നുവയസ്സുകാരി സഹോദരനെ വെടിവെച്ചുകൊന്നു

Published on 21 April, 2014
മൂന്നുവയസ്സുകാരി സഹോദരനെ വെടിവെച്ചുകൊന്നു
ലോസ് ആഞ്ചലസ്: മൂന്നു വയസ്സുകാരി അബദ്ധത്തില്‍ റൈഫിള്‍ ഉപയോഗിച്ച് ഇളയ സഹോദരനെ വെടിവെച്ചുകൊന്നു. യു.എസ് നഗരമായ യൂട്ടയിലെ കാഷെ ഗ്രാമത്തില്‍ വീട്ടില്‍ വെച്ചാണ് സംഭവം. രാവിലെ വീട്ടുകാര്‍ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് ലിവിങ് റൂമില്‍ അശ്രദ്ധമായി വെച്ച .22 റൈഫിള്‍ എടുത്താണ് കുഞ്ഞ് രണ്ടു വയസ്സുള്ള സഹോദരനു നേരെ നിറയൊഴിച്ചത്. വെടിപൊട്ടുന്ന ശബ്ദം കേട്ട മാതാവ് ഉടന്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലത്തെിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും മരിച്ചിരുന്നു.
ഒരു മാസത്തിനിടെ രാജ്യത്ത് കുട്ടികള്‍ ‘പ്രതികളാകുന്ന’ നാലാമത്തെ വെടിവെപ്പ് സംഭവമാണിത്.
തോക്ക് കൈകാര്യം ചെയ്യുന്നതില്‍ രക്ഷിതാക്കള്‍ ഗുരുതരമായ വീഴ്ച വരുത്തുന്നുവെന്നതിന്‍െറ തെളിവാണിതെന്ന് സ്ഥലത്തെ പോലിസ് മേധാവി ലഫ്. മൈക് പീറ്റേഴ്സണ്‍ പറഞ്ഞു.
സമാന സംഭവത്തില്‍ കാറില്‍ വെച്ച തോക്ക് കൈവശപ്പെടുത്തിയ ആറു വയസ്സുകാരന്‍െറ വെടിയേറ്റ് സൗത്ത് കരോലിനയില്‍ സ്ത്രീ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക