Image

മാത്യുസ് ജോണ്‍ (ബാബു-59) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

Published on 22 April, 2014
മാത്യുസ് ജോണ്‍ (ബാബു-59) ഫിലഡല്‍ഫിയയില്‍ നിര്യാതനായി
ഫിലദല്‍ഫിയാ. ചണ്ണപ്പേട്ട പച്ചയില്‍ കുടുംബാംഗവും പരേതനായ ജോണ്‍സാറിന്റെ ഇളയപുത്രനും ഫിലദല്‍ഫിയായിലെ മലയാള സമൂഹത്തിലെ നിറഞ്ഞ സാനിദ്ധ്യയവുമായിരുന്ന മാത്യൂസ്‌ ജോണ്‍ (ബാബു) ഏപ്രില്‍ 20 ഞായറാഴ്‌ച ഫിലദല്‍ഫിയായില്‍ നിര്യാതനായി. മേരി മാത്യു (ശാന്തി) ഭാര്യയും, ജെനിഫര്‍ മാത്യൂസ്‌, ജെസ്സിക്ക മാത്യൂസ്‌, ജൂലി മാത്യൂസ്‌ എന്നിവര്‍ മക്കളുമാണ്‌.

ഏപ്രില്‍ 23 ബുധനാഴ്‌ച ഫിലദല്‍ഫിയായിലെ ക്രിസ്‌തോസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ വെചച്‌വൈകുന്നേരം 6 മുതല്‍ 9.30 വരെ വ്യൂവിംഗും, വ്യാഴാഴ്‌ച രാവിലെ 9 മുതല്‍ 11 വരെ ഹണ്ടിടിംഗണ്‍വാലിയിലെ ലാംമ്പ്‌ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ വ്യൂവിംഗും, തുടര്‍ന്ന്‌ സംസ്‌കാര ശുശ്രൂഷയും നടക്കും.

ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ വികാരി.റവ.റോയി ഗീവര്‍ഗീസ്‌ മുഖ്യകാര്‍മ്മീകനും, റവ.എം.ജോണ്‍. റവ.അലക്‌സാണ്‌ടര്‍ വര്‍ഗീസ്‌ റവ.കെ.ഏബ്രഹാം, റവ..ആന്റണി വര്‍ഗീസ്‌ എന്നിവര്‍ സഹകാര്‍മ്മീകരുമായിരിക്കും.

1995ല്‍ അമേരിക്കയിലേക്ക്‌ കുടിയേറി പാര്‍ത്ത പരേതന്‍ ഫിലദല്‍ഫിയായിലെ മലയാളിസമൂഹത്തില്‍ എറെഅറിയപ്പെടുന്നവ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു. ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ തുടങ്ങി ക്രിസ്‌തോസ്‌ ചര്‍ച്ചിലേക്ക്‌ അംഗത്വംമാറിയപ്പോഴും അന്യരെ സഹായിക്കുന്നതിലും ഏതാവശ്യത്തിനും മുന്നിട്ട്‌ നില്‍ക്കുന്നതിലുംതാത്‌പര്യപ്പെട്ടിരുന്ന വലിയ മനസ്സിന്റെ ഉടമയായിരുന്നു പരേതനായ മാത്യൂസ്‌ ജോണ്‍.ചൊവ്വാഴ്‌ച പരേതന്റെ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ധാരാളം പേര്‍ പങ്കെടുത്തു. ക്രിസ്‌തോസ്‌ ചര്‍ച്ചിന്റെ ആദരാഞ്‌ജലികള്‍ വികാരി റവ.ആര്‍.ഗീവര്‍ഗീസ്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക വര്‍ഗീസ്‌ കുര്യന്‍ 215-606-8194
Join WhatsApp News
Saji 2014-04-22 11:44:15
Can I
Get contact phone no of this family
My condolence 
Thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക