Image

ഇന്നു ലോക പുസ്‌തകദിനം....(സോയ നായര്‍)

Published on 23 April, 2014
ഇന്നു ലോക പുസ്‌തകദിനം....(സോയ നായര്‍)
അക്ഷരങ്ങള്‍ തല്ലി
പഠിപ്പിച്ച ആശാട്ടിയ്‌ക്കും
കൂട്ടി എഴുതി വാക്കു ചൊല്ലാന്‍
പഠിപ്പിച്ച അച്ഛനനമ്മമാര്‍ക്കും
വാക്കുകള്‍ വാക്യങ്ങള്‍
ആക്കാന്‍ പഠിപ്പിച്ച അധ്യാപകര്‍ക്കും
വാക്യങ്ങള്‍ കാവ്യങ്ങള്‍ ആക്കാന്‍
പഠിപ്പിച്ച ഭാവനകള്‍ക്കും
കാവ്യങ്ങള്‍ ഹൃദയത്തോടു ചേര്‍ക്കുന്ന
വായനക്കാരും ഇല്ല
എങ്കില്‍
പുസ്‌തകങ്ങളെ ആരു അറിയാന്‍ ...

എഴുതുന്നതു വായിക്കാന്‍ ആളുകള്‍ കുറയുമ്പോള്‍ അതു നമ്മുടെ ഭാഷയുടെ മൂല്യതകര്‍ച്ചയ്‌ക്കു കാരണം ആകുന്നു... നല്ല എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും പുസ്‌തകങ്ങളെയും ബഹുമാനിക്കുകയും വായിച്ചു അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന എല്ലാ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കുംഎന്റെ പുസ്‌തകദിന സുപ്രഭാത ആശംസകള്‍!!!!!
ഇന്നു ലോക പുസ്‌തകദിനം....(സോയ നായര്‍)
Join WhatsApp News
വിദ്യാധരൻ 2014-04-24 06:40:42
"വായിപ്പോർക്ക് അരുളുന്നനേക വിധമാം - വിജ്ഞാന, മേതെങ്കിലും ചോതിപ്പോർക്ക് ഉചിതോത്തരങ്ങളരുളി- ത്തീർക്കുന്നു സന്ദേഹവും വാദിപ്പോർക്ക് ഉതകുന്ന യുക്തി പലതും ചൂണ്ടികൊടുക്കും വൃഥാ ഖേദിപ്പോർക്കരുളുന്നു സ്വാന്തനവച- സ്സുൽകൃഷ്ടമാം പുസ്തകം" (ആർ. ഈശ്വരപിള്ള ) എല്ലാവരും നല്ല വായനക്കാരായി എഴുത്തുകാരായി മലയാളഭാഷയെ ധന്യമാക്കട്ടെ. വായിക്കാത്തവനും വിവരം ഇല്ലാത്തവനും എഴുത്ത് പണിക്കു പോകരുത് അത് മരണത്തെപ്പോലും വിളിച്ചു വരുത്തും "നാ കവിത്വമധർമ്മായ വ്യാധയേ ദണ്ഡനായ വാ കകവിത്വം പുന:സാക്ഷാ - ന്മൃതി മാഹുർ മനീഷിണ " (കാവ്യാലങ്കാരം ) കവിത്വം ഇല്ലായിമകൊണ്ട് ആർക്കും ഒരുകുഴപ്പവും ഇല്ല. ഇല്ലാത്തത് ഉണ്ടെന്നു നടിച്ചു എഴുതുകയും അവാർഡു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എഴുതുന്നവർക്ക് ചൂര കഷായം തീർച്ച.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക