Image

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചിക്കാഗോ ഐഎന്‍ഓസി ഉജ്ജ്വലമായ സ്വീകരണം നല്‍കി

തോമസ് മാത്യൂ പടന്നമാക്കല്‍ Published on 24 April, 2014
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചിക്കാഗോ ഐഎന്‍ഓസി ഉജ്ജ്വലമായ സ്വീകരണം നല്‍കി
ചിക്കാഗോ : സ്വകാര്യ സന്ദര്‍ശനത്തിനായി ചിക്കാഗോയിലെത്തിയ കേരളാ സ്റ്റേജ് വനം, ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയണിന്റെ നേതൃത്വത്തില്‍ വന്‍പിച്ച സ്വീകരണം നല്‍കി.
അൗണ്ട് പ്രോസ്പക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വച്ചുകൂടിയ യോഗത്തില്‍ ഐഎന്‍ഓസി റീജിയണല്‍ പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് പാലമലയില്‍, മുന്‍പ്രസിഡന്റ് സതീശന്‍നായര്‍, ഫൊക്കാന നാഷ്ണല്‍ പ്രസിഡന്റ് മറിയാമ്മപിള്ള, പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജയ്ബുകുളങ്ങര, ഡോ.റോയി തോമസ്, ഐഎന്‍ഓസി സെക്രട്ടറി ഷുബുവര്‍ഗീസ്, ജസിറിന്‍സി, റിന്‍സി കുര്യന്‍, ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ്, ജയ്‌മോന്‍ സകറിയാ, ചെറിയാന്‍ വെങ്കിടത്ത്, ബെന്നി പരിമളം, റോയി ജോണ്‍, സജി കുര്യന്‍, സൈമണ്‍ മുട്ടത്ത്, ടോബിന്‍ തോമസ്, നടരാജന്‍ കൃഷ്ണന്‍, സെബാസ്റ്റ്യന്‍ ഇമ്മാനുവല്‍ തുടങ്ങി ഒട്ടനവധി പ്രമുഖ വ്യക്തികള്‍ ചര്‍ച്ചകളില് പങ്കെടുത്തു സംസാരിച്ചു.

പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഭാരതത്തിലെ തെരഞ്ഞെടുപ്പു സംബന്ധമായും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് മന്ത്രി ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സുദീര്‍ഘമായി സംസാരിച്ചു. ഐക്യജനാധിപത്യമുന്നണി ഇത്തവണയും വന്‍പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്ത അയച്ചത് : തോമസ് മാത്യൂ പടന്നമാക്കല്‍


മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചിക്കാഗോ ഐഎന്‍ഓസി ഉജ്ജ്വലമായ സ്വീകരണം നല്‍കി
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചിക്കാഗോ ഐഎന്‍ഓസി ഉജ്ജ്വലമായ സ്വീകരണം നല്‍കി
Join WhatsApp News
new yorker 2014-04-25 10:42:13
എന്തിനാണ് തിരുവഞ്ചൂർ ഇടയ്ക്കിടെ ചിക്കാഗോയിൽ വരുന്നത്? കേരളം ഭരിക്കുന്ന ഒരു മന്ത്രിയെന്ന നിലയില അവിടെ ഒരുപാട് ശ്രദ്ധ കൊടുക്കേണ്ടുന്ന സമയത്ത് ഒരു വർഷത്തിൽ പല പ്രാവശ്യം അമേരിക്കയിൽ വന്നു ചുറ്റി ക്കരങ്ങുന്നത് സംശയം ഉണര്ത്തുന്നു....
Kunjunni 2014-04-25 12:31:50
അമേരിക്കയിലും യൂറോപ്പിലും പോകാതെങ്ങനാ ഒക്കുന്നേ...?  ഇതു നല്ല ചോദ്യം!  അവിടെക്കൂടല്ല്യോ ഒഴുകിത്തെളിഞ്ഞുവന്നു നമുക്ക് കുടിക്കാൻ പോലെയാവുന്നത്? പിന്നെ പോവുന്ന വഴിക്ക് അമേരിക്കേലെ ആശൂത്രിക്കേറി ഹാർട്ടൊക്കെ പരിശോധിച്ച് മന്ത്രീടെ ആരോഗ്യവും നോക്കാമല്ലോ?  ഇവരൊക്കെ ഒത്തിരിനാൾ ജീവിച്ചിരുന്നേൽ നമുക്കുതന്നാ ദോഷം ന്യൂയോർക്കെ... അതുകൊണ്ടല്ല്യോ?
വിദ്യാധരൻ 2014-04-25 12:51:55
നെറ്റിപട്ടം കെട്ടിയ ഗജവീരന്മാർ (ഫൊക്കാന), കേരള ശൈലിയിൽ വസ്ത്രധാരണം ചെയ്ത താലപ്പോലിയോടെ സ്വീകരിക്കുന്ന മുഗ്ദ മനോഹരികൾ, ഇതൊക്കെ കേരളത്തിലെ നേതാക്കൾക്ക് ഇവിടയല്ലാതെ എവിടെ കിട്ടും ന്യുയൊർക്കറെ? പകരം മുട്ടിയുരുമി ഓരം ചേർന്ന് നില്ക്കുന്ന ചിത്രങ്ങൾ, കേരളത്തില ചെല്ലുമ്പോൾ ഗവണ്ട്മെന്റ്റ് ഗസ്റ്റ്‌ ഹൌസിൽ മന്ത്രിയുടെ ചിലവിൽ താമസം? പിന്നെ മന്ത്രിമാർ ബന്ധപ്പെട്ടിട്ടുള്ളവരുമായി ബന്ധം! അങ്ങനെ ഈ ജന്മത്തിനു സാഫല്യം. നുയോർക്കും ഈ കാര്യത്തിൽ ഒട്ടും പിറകിലല്ല.
സംശയം 2014-04-25 13:03:01
'ഉയർന്ന' ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെന്നോ അതോ സദസിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെന്നോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക