Image

സ്റ്റാന്‍ലി വര്‍ഗീസ് ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 25 April, 2014
സ്റ്റാന്‍ലി വര്‍ഗീസ് ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സ്ഥാപിത കാലഘട്ടം മുതല്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫോമയുടെ യുവനേതാവ് സ്റ്റാന്‍ലി വര്‍ഗീസ് കളത്തില്‍ 2014-16 ഭരണസമിതിയില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്ക് മെട്രോ റീജിയണിലെ ആര്‍.വി.പി.യായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം, ഈ വര്‍ഷത്തെ റീജിയണല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചിരുന്നു.
 
യു.എന്‍.ഐ  വൈ (വൈഎംസിഎ) എന്ന സംഘടനയിലൂടെ പ്രവര്‍ത്തിച്ചു വളര്‍ന്ന അദ്ദേഹം, സംഘടനയുടെ സംസ്ഥാന കമ്മിറ്റി മെമ്പര്‍, വൈ.എം.സി.എ.  സബ് റീജിയണല്‍ ജനറല്‍ സെക്രട്ടറി, നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സെക്രട്ടറി, പ്രവാസി കേരള കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.

വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് ദേശീയശ്രദ്ധ നേടിയിട്ടുള്ള സ്റ്റാന്‍ലി ഫോമയുടെ അമരക്കാരില്‍ ഒരാളാകുന്നത് സംഘടനയുടെ വളര്‍ച്ചയ്ക്കും ഭാവിയില്‍ ഫോമ ആവിഷ്‌ക്കരിക്കാവുന്ന പല പദ്ധതികള്‍ക്കും സഹായകരമാകുമെന്നു മാത്രമല്ല, ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും നിസ്സംശയം പറയാം.

വളരെ വാശിയേറിയ പോരാട്ടമായിരിക്കും ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പെന്ന് ഫോമ നേതാക്കള്‍ അഭിപ്രായപ്പെട്ടു. സ്റ്റാന്‍ലിയും കൂടി മത്സരത്തിനിറങ്ങുമ്പോള്‍ ഫോമ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാ സ്ഥാനങ്ങളിലേക്കും മത്സരമുണ്ടാകും എന്ന പ്രത്യേകത കൂടി ഈ കണ്‍വന്‍ഷനുണ്ട്.

സ്റ്റാന്‍ലി വര്‍ഗീസ് ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക