Image

മിലി: നിവിന്‍ പോളിക്ക്‌ അമല നായിക

Published on 26 April, 2014
മിലി: നിവിന്‍ പോളിക്ക്‌ അമല നായിക
യുവ നടന്‍ നിവിന്‍ പോളിയുടെ നായികയായി അമല എത്തുന്നു. ട്രാഫിക്‌ എന്ന ഹിറ്റു ചിത്രം സമ്മാനിച്ച രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്ന മിലി എന്നു പേരിട്ടിരിക്കുന്ന സിനിമയിലാണ്‌ ഇരുവരും ആദ്യമായി ഒന്നിക്കുന്നത്‌. ബ്യൂട്ടിഫുള്‍, ട്രാഫിക്‌, മുംബയ്‌ പൊലീസ്‌, വിശുദ്ധന്‍ എന്നീ സിനിമകള്‍ക്ക്‌ എഡിറ്റിംഗ്‌ നിര്‍വഹിച്ച മഹേഷ്‌ നാരായണനാണ്‌ ഈ ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നത്‌.

ഒരു പ്രണയകഥയാണ്‌ രാജേഷ്‌ ഒരുക്കുന്നതെന്നാണ്‌ സൂചന. താരനിര്‍ണ്ണയം നടന്നുവരുന്നു.

മലയാളത്തില്‍ സംവിധായകന്‍ ലാല്‍ ജോസ്‌ ആണ്‌ അമലയെ തന്റെ നീലത്താമര എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്‌. നീലത്താമര വിജയമായെങ്കിലും അമലയ്‌ക്ക്‌ പിന്നീട്‌ നല്ല അവസരങ്ങള്‍ ഒന്നും അത്‌ കൊണ്ടു വന്നില്ല. പിന്നീട്‌ തമിഴില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട്‌ മൈന എന്ന സിനിമയിലൂടെ മുന്‍ നിരയിലേയ്‌ക്ക്‌ എത്തുകയും ചെയ്‌തു. മൈന ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.
മിലി: നിവിന്‍ പോളിക്ക്‌ അമല നായികമിലി: നിവിന്‍ പോളിക്ക്‌ അമല നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക