Image

മലയാളി പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഹൃസ്വചിത്രത്തില്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം

ഹരികുമാര്‍ മാന്നാര്‍ Published on 28 April, 2014
മലയാളി പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഹൃസ്വചിത്രത്തില്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം
കാനഡ /ബ്രാപ്ടന്‍ : മലയാളി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് അനില്‍കുമാറിന്റെ, ഹൃസ്വചിത്രത്തിന് മികച്ച എഡിറ്റിംഗിനുള്ള അന്തര്‍ദേശീയ നോമിനേഷന്‍ പുരസ്‌കാരം ലഭിച്ചു.

ഐക്യരാഷ്ട്രസംഘടനയുടെ അംഗീകാരമുള്ള തിമൂണ്‍ ഖത്തര്‍ നോര്‍ത്ത് വെസ്റ്റേണ്‍ ചലച്ചിത്രോത്സവത്തിലാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ ഹിപ്‌ഹോപ്പ്(Hip Hop) സംസ്‌ക്കാരം എന്ന ആശയാവിഷ്‌ക്കാരമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

ഖത്തറിലേക്കുള്ള യാത്രയും, മൂന്നു ദിവസത്തെ താമസസൗകര്യവും ലഭിച്ച സിദ്ധാര്‍ത്ഥ്, ഏപ്രില്‍ 17ന് പുരസ്‌കാരം  ഏറ്റുവാങ്ങി. പഠനമികവിനു പുറമേ, സംഗീതം, ഛായാഗ്രഹണം, എന്നീ വിവിധ മേഖലകളില്‍ ഈ ചുരുങ്ങിയ കാലയവളിനുള്ളില്‍ മികവ് തെളിയിച്ച സിദ്ധാര്‍ത്ഥ് ഇതിനകം 20 തോളം ഹൃസ്വചിത്രങ്ങള്‍ക്ക് വേണ്ടി എല്ലാ സാങ്കേതിക മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള പില്‍ റീജിയണ്‍ അവാര്‍ഡും കരസ്ഥമാക്കിയ സിദ്ധാര്‍ത്ഥ്. ടൊറോന്റോയിലെ വിവിധ കാലാസാംസ്‌ക്കാരിക പ്രോഗ്രാമുകള്‍ക്ക് സാങ്കേതിക സഹായവും നല്‍കുന്നുണ്ട്.

തിരുവന്തപുരം സ്വദേശി, തെക്കേവിള കുടുംബാംഗമായ അനില്‍കുമാര്‍, രാജശ്രീ ദമ്പതികളുടെ മകനാണ് സിദ്ധാര്‍ത്ഥ്, ശ്രേയ സഹോദരിയും, ഖത്തറില്‍ നിന്ന് ടൊറോന്റോവില്‍ എത്തിയിട്ട് ഒന്നരവര്‍ഷമേ ആയിട്ടുള്ളൂ. സിദ്ധാര്‍ത്ഥിന്റെ ചിത്രങ്ങളും, ഹൃസ്വ ഫിലിമും കാണുവാന്‍ സന്ദര്‍ശിക്കുക.
 facebook.com/sid2phottogalarey
youtube.com/user/thevitageprod

റിപ്പോര്‍ട്ട് : ഹരികുമാര്‍ മാന്നാര്‍

മലയാളി പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഹൃസ്വചിത്രത്തില്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം
മലയാളി പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഹൃസ്വചിത്രത്തില്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം
മലയാളി പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഹൃസ്വചിത്രത്തില്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം
മലയാളി പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഹൃസ്വചിത്രത്തില്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം
Join WhatsApp News
Maliakel Sunny 2014-04-28 04:40:09
we are so proud of you , all the best . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക