Image

പണ്ഡിത്‌ രാജിന്റെ ചിത്രത്തിലൂടെ ജ്യോതികയും മടങ്ങിയെത്തുന്നു

Published on 28 April, 2014
പണ്ഡിത്‌ രാജിന്റെ ചിത്രത്തിലൂടെ ജ്യോതികയും മടങ്ങിയെത്തുന്നു
പണ്ഡിത്‌ രാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍ താരം ജ്യോതിക തിരിച്ചെത്തുന്നു. 2006ല്‍ സൂര്യയുമായുള്ള വിവാഹത്തിന്‌ ശേഷവും ജ്യോതിക ഒന്നു രണ്ടു വര്‍ഷം അഭിനയ മേഖലയില്‍ തുര്‍ന്നിരുന്നു. അമ്മയായതിന്‌ ശേഷം അഭിനയിത്തില്‍ നിന്ന്‌ പൂര്‍ണമായും വിട്ടു നിന്നു.

ജ്യോതിക മടങ്ങിവരവില്‍ അഭിനയിക്കുന്ന ചിത്രത്തെ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്തായാലും തങ്ങളുടെ സൂപ്പര്‍സ്റ്റാറിന്റെ പത്‌നിയും മുന്‍ നിര നായികയുമായിരുന്ന ജ്യോതിക മടങ്ങിവരുന്നതിന്റെ സന്തോഷത്തിലാണ്‌ തമിഴകം.

ജോളി സജാ കി രഖ്‌ന എന്ന ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ജ്യോതിക മലയാളത്തില്‍ ജയറാമിനൊപ്പം അഭിനയിച്ച സീത കല്യാണം എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയ ജീവിതത്തില്‍ നിന്നു വിട്ടു നിന്നത്‌. അതിനിടയില്‍ ജ്യോതികയിലെ നായികയെ കണ്ടെത്തിയതും അവര്‍ക്ക്‌ വളരാനുള്ള അവസരങ്ങള്‍ നല്‍കിയതും തമിഴകമാണ്‌.
പണ്ഡിത്‌ രാജിന്റെ ചിത്രത്തിലൂടെ ജ്യോതികയും മടങ്ങിയെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക