Image

പ്രവീണ്‍ വര്‍ഗീസ്‌ മെമ്മോറിയല്‍ സര്‍വീസ്‌ മെയ്‌ മൂന്നാം തീയതി കാര്‍ബണ്‍ഡേയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 April, 2014
പ്രവീണ്‍ വര്‍ഗീസ്‌ മെമ്മോറിയല്‍ സര്‍വീസ്‌ മെയ്‌ മൂന്നാം തീയതി കാര്‍ബണ്‍ഡേയില്‍
കാര്‍ബണ്‍ഡെയില്‍: മെയ്‌ മാസം മൂന്നാം തീയതി ഉച്ചകഴിഞ്ഞ്‌ രണ്ടു മണി മുതല്‍ നാലുവരെ കാര്‍ബണ്‍ഡെയിലില്‍ വെച്ച്‌ നടത്തുന്ന പ്രവീണ്‍ വര്‍ഗീസ്‌ മെമ്മോറിയല്‍ സര്‍വീസിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, മെമ്മോറിയല്‍ സര്‍വീസ്‌ കമ്മിറ്റി കണ്‍വീനര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്തും അറിയിച്ചു.

മെമ്മോറിയല്‍ സര്‍വീസില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവര്‍ മെയ്‌ മൂന്നാം തീയതി രാവിലെ 5.30-ന്‌ ഷിക്കാഗോ മാര്‍ത്തോമാ ഇടവകയില്‍ (240 Potter Road, Desplains, Il 60016) എത്തിച്ചേരേണ്ടതാണ്‌. കൃത്യം ആറു മണിക്കുതന്നെ വാഹനങ്ങള്‍ പുറപ്പെടുന്നതും 2 മണിക്ക്‌ കാര്‍ബണ്‍ഡെയിലില്‍ മെമ്മോറിയല്‍ സര്‍വീസ്‌ ആരംഭിക്കുന്നതുമാണ്‌. സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ 2 മണിക്കു മുമ്പായി കാര്‍ബണ്‍ഡെയിലില്‍ എത്തിച്ചേരണമെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു.

മെമ്മോറിയല്‍ സര്‍വീസിന്‌ ഷിക്കാഗോയില്‍ നിന്നും കാര്‍ബണ്‍ഡെയിലില്‍ നിന്നുമുള്ള വൈദീകരും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും നേതൃത്വം നല്‍കുന്നതാണ്‌. മെമ്മോറിയല്‍ സര്‍വീസിനു ശേഷം പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തെപ്പറ്റി തുടരന്വേഷണം ആവശ്യപ്പെടുന്നതും, 35,000 പേര്‍ ഒപ്പിട്ടതുമായ നിവേദനം അധികാരികള്‍ക്ക്‌ കൈമാറുന്നതാണ്‌.

ഏപ്രില്‍ 27-ന്‌ (4/27/2014) കൂടിയ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം കാര്‍ബണ്‍ഡെയിലില്‍ നടത്തുന്ന മെമ്മോറിയല്‍ സര്‍വീസിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഷിക്കാഗോ, കാര്‍ബണ്‍ഡെയില്‍ പ്രദേശങ്ങളില്‍ നിന്ന്‌ വളരെയധികം ആളുകള്‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി മെമ്മോറിയല്‍ സര്‍വീസ്‌ കമ്മിറ്റി അറിയിച്ചു.

ഇനിയും മെമ്മോറിയല്‍ സര്‍വീസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 29-ന്‌ മുമ്പായി പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

രജിസ്‌ട്രേഷനും മറ്റ്‌ വിവരങ്ങള്‍ക്കുമായി താഴെപ്പറയുന്ന പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്‌. സൂസന്‍ ഇടമല (224 522 1463), തോമസ്‌ മലയില്‍ (630 802 5736).
പ്രവീണ്‍ വര്‍ഗീസ്‌ മെമ്മോറിയല്‍ സര്‍വീസ്‌ മെയ്‌ മൂന്നാം തീയതി കാര്‍ബണ്‍ഡേയില്‍
Join WhatsApp News
Joseph Parayil 2014-04-29 10:06:14
Chicago Leaders and community members set the stardard for other cities in USA. I think we all should follow them when a crisis like this happen. Great Job oganizing this event by Relegios leaders, Gladson, Mariyamma, Chreyan and others. I think it is time for Malayalees to unite for our issues.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക