Image

മലയാള തമാശ കവിതകള്‍ (ജോണ്‍ ഇളമത)

Published on 26 April, 2014
മലയാള തമാശ കവിതകള്‍ (ജോണ്‍ ഇളമത)
നഗ്നതയേക്കുറിച്ചൊരു കവിത
നഗ്നമാം വെറും കവിത
വൃത്തമില്ലാതൊരു കവിത
വൃത്തത്തിലൊരു കവിത
കേകവൃത്തത്തിലെഴുതി
കേഴുന്ന ചില കവികള്‍
കേവലം കലമ്പുന്നു,
കവികളോ ഞങ്ങള്‍, മാത്രം!

തെറിയും പൂരപ്പാട്ടുമെഴുതി
വെറിപിടിപ്പിക്കും ചില കവികള്‍
ലിംഗവും,യോനിയും, പച്ചയ്‌ക്ക്‌
ഭംഗിയില്‍വര്‍ണ്ണിക്കുമീകവികള്‍
അര്‍ത്ഥമില്ലാത്ത വാക്കുകള്‍കൊണ്ട്‌
നിര്‍ത്തില്ലാതെ പുലമ്പുമീക്കൂട്ടര്‍
അക്ഷരവൈരികളോ, അതോ
സാക്ഷര മസ്‌തിഷ്‌കപ്രക്ഷാളകരോ!

വേറേചിലരോ കവികളവര്‍
ഏറെ ബുദ്ധിശാലികള്‍
ആംഗ്ലേയ `പോയട്രി' ചമക്കും
ആഗോള കവികളവര്‍
മലയാളി ഒരു കലാപകാരി
കാല്‌പനിക കവിതതേടി പോം
പടിഞ്ഞാട്ടു നോക്കി കവികള്‍

പടയ്‌ക്കുന്നു വിശ്വ കവിതകള്‍
വേറേ ചില കവികളോ
വേറിട്ടു നില്‍ക്കുമവര്‍
മുക്‌തിയും മോക്ഷവും തേടി
ഭക്‌തിനിറക്കുന്നു രചനയില്‍
പാടുന്നു മീരയെപ്പോലൊരു
ഇടയ തരുണിയായ്‌ ചമഞ്ഞ്‌
ഇനിയൊരു ജന്മത്തിലിവര്‍ക്കു
ജനിക്കണമീ, യമുനാ തീരത്ത്‌!

എന്തിനു ശ്രേഷ്‌ഠ മലയാളം
അന്തിക്കുമീ കാവ്യധാരയില്‍
ഇവിടെ മലയാള ലിപികൊണ്ട്‌
കവിടി നിരത്തുമൊരു കൂട്ടര്‍
എന്തോ ഒരുതരം കവിത
എന്തു കവിത, ഹൈക്കൂ
എന്നൊരിനം, നിപ്പോണ്‍ തക്കി
കക്കിയ മുറി കവിതാഘോഷം.
മലയാള തമാശ കവിതകള്‍ (ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക