Image

ഇന്ത്യന്‍ മാമ്പഴത്തിനും പച്ചക്കറികള്‍ യൂറോപ്പില്‍ വിലക്ക്‌

Published on 30 April, 2014
ഇന്ത്യന്‍ മാമ്പഴത്തിനും പച്ചക്കറികള്‍ യൂറോപ്പില്‍ വിലക്ക്‌
ലണ്ടന്‍: ഇന്ത്യന്‍ മാമ്പഴത്തിനും പച്ചക്കറികള്‍ യൂറോപ്പില്‍ വിലക്ക്‌. . ഇന്ത്യയില്‍ നിന്ന്‌ കയറ്റിയയ്‌ക്കുന്ന മാങ്ങയുള്‍പ്പടെ അഞ്ചുതരം സാധനങ്ങള്‍ക്ക്‌ യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തി. മെയ്‌ ഒന്നുമുതലാണ്‌ വിലക്ക്‌ പ്രാബല്യത്തില്‍ വരിക. അല്‍ഫോണ്‍സ മാങ്ങ, വഴുതന, ചേമ്പ്‌, പാവയ്‌ക്ക, പടവലങ്ങ എന്നിവയ്‌ക്കാണ്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇന്ത്യയില്‍ നിന്ന്‌ കയറ്റിയയച്ച മാങ്ങയിലും മറ്റു പച്ചക്കറി സാധനങ്ങളിലും വിനാശകാരിയായ കീടനാശിനികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. ഇതുവഴിയെത്തുന്ന കീടനാശിനികള്‍ യൂറോപ്യന്‍ കാര്‍ഷിക വിളകള്‍ക്ക്‌ ഭീഷണിയാകുമെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ ഭയക്കുന്നു.

1.6 കോടി മാങ്ങ ബ്രിട്ടനില്‍ മാത്രം ഇന്ത്യയില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ഇന്ത്യയില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന മൊത്തം പഴം പച്ചക്കറി സാധനങ്ങളില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇന്ത്യയില്‍ നിന്ന്‌ ഇത്തരം സാധനങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ്‌ കയറ്റുമതി ചെയ്യുന്നതെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി. വിലക്കിനെ ഇന്ത്യന്‍ വംശകര്‍ എതിര്‍ക്കുന്നുണ്ട്‌. വിലക്ക്‌ പിന്‍വലിയ്‌ക്കുന്ന കാര്യം അടുത്ത വര്‍ഷം ഡിസംബര്‍ അവസാനിക്കുന്നതിന്‌ മുമ്പ്‌ പുനപരിശോധിയ്‌ക്കുമെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
ഇന്ത്യന്‍ മാമ്പഴത്തിനും പച്ചക്കറികള്‍ യൂറോപ്പില്‍ വിലക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക