ഫിലാഡല്‍ഫിയ: ഒട്ടേറെ രജിസ്ട്രേഷനുകളും പുതുമ നിറഞ്ഞ പരിപാടികളുമായി മുന്നേറുന്ന
ഫോമാ കണ്‍വന്‍ഷനിലെ ഏറ്റവും ആകര്‍ഷണീയമായ പരിപാടികളിലൊന്നാണ് ചിരിയരങ്ങ്. അതിന്
നേതൃത്വം നല്‍കുന്നത് ഫോമയുടെ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന് ആര്.വി.പി എ.വി.
വര്‍ഗീസും, പ്രമുഖ സാഹിത്യകാരനായ രാജു മൈലപ്രയുമാണ്.
ഒട്ടേറെ
സാഹിത്യകാരന്മാരേയും സാംസ്കാരിക നേതാക്കളേയും അണിനിരത്തി അരങ്ങേറുന്ന ചിരിയരങ്ങ്
ജൂണ്‍ 28-ന് ശനിയാഴ്ച 2 മണിക്കാണ് വാലി ഫോര്‍ജ് കണ്വെന്ഷന് സെന്ററില്‍
നടക്കുന്നത്.
ഫോമാ നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ്, ബാസ്ക്റ്റ് ബോള്‍
ടൂര്‍ണമെന്റ്, 56 കളി മത്സരം, യംഗ് പ്രൊഫഷണല്‍ സമ്മിറ്റ്, മിസ് ഫോമ,
മിസ്റ്റര്‍ ഫോമ, മലയാളി മങ്ക, ബെസ്റ്റ് കപ്പിള്‍, ഫോമാ യൂത്ത് ഫെസ്റ്റിവല്‍,
സാഹിത്യ സമ്മേളനം, വനിതാ സമ്മേളനം തുടങ്ങി ഒട്ടേറ ഫോമാ കണ്വെന്ഷന് പരിപാടികളില്‍
`ചിരിയരങ്ങിന്' എന്നും പ്രമുഖ സ്ഥാനമാണുള്ളത്.