Image

ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്ത്

Fr. Johnson Punchakonam Published on 30 April, 2014
ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്ത്
ഹുസ്റ്റണ്‍: ഏബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ 2014-16 ഭരണ സമിതിയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്‍ട് (2013-2014), മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ജനറല്‍സെക്രട്ടറി (2013), ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ (2012), മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസന അഡ്‌ഹോക് കമ്മറ്റി മെമ്പര്‍ (2008), മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്‍ട് (2006) എന്നീ നിലകളില്‍ പ്രവര്ത്തിച്ചിട്ടുണ്ട്.
 ഹൂസ്റ്റ
ന്‍ വച്ച് നടന്ന കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ കണ്‍വന്‍ഷന്‍കമ്മറ്റി ചെയറമാന്‍ എന്ന നിലയില്‍ വലിയൊരു പങ്കു വഹിച്ചിരുന്നു.

വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് ദേശീയശ്രദ്ധ നേടിയിട്ടുള്ള ഏബ്രഹാം ഈപ്പന്‍ ഫോക്കാനയുടെ അമരക്കാരില്‍ ഒരാളാകുന്നത് സംഘടനയുടെ വളര്‍ച്ചയ്ക്കും ഭാവിയില്‍ ഫോക്കാന ആവിഷ്‌ക്കരിക്കാവുന്ന പദ്ധതികള്‍ക്കും സഹായകരമാകുമെന്നു മാത്രമല്ല, ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും നിസ്സംശയം പറയാം. ഇതോടെ വളരെ വാശിയേറിയ പോരാട്ടമായിരിക്കും ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പെന്ന് ഉറപ്പായി.
ന്യു യോര്‍ക്കില്‍ നിന്നുള്ള ഫിലിപ്പോസ് ഫിലിപ്പ് നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു
ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക